ധനുഷ് ആരുടെ മകന്‍? : "ആ രഹസ്യം രജനീകാന്തിന് അറിയാം"

Man who claims to be Dhanush father appeals to Rajinikanth

ചെന്നൈ: സൂപ്പര്‍താരം ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് വീണ്ടും മേലൂര്‍ കതിരേശന്‍. എന്നെയും ആശുപത്രിയില്‍ കഴിയുന്ന ഭാര്യയേയും കാണാന്‍ ധനുഷ് ഇതുവരെ വന്നില്ല. ധനുഷ് എന്റെ മകനാണെന്ന് രജനീകാന്തിനും അറിയാം. തങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനീകാന്ത് പറയണമെന്നും കതിരേശന്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലാണ് കതിരേശന്‍ പറഞ്ഞു. 

തങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് കാണാന്‍ വരാത്തതെന്ന് കതിരേശന്‍ ആരോപിച്ചു. ധനുഷിനെ ഉപദേശിച്ച് തങ്ങളുടെ അടുത്തേക്ക് അയക്കണമെന്ന് രജനീകാന്തിനോട് കതിരേശന്‍ അഭ്യര്‍ത്ഥിച്ചു. മധുര ജില്ലയിലെ മാലംപട്ട സ്വദേശികളാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപെപട്ട് ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നാണ് ദമ്പതികളുടെ അവകാശവാദം. കുട്ടിക്കാലത്ത് ധനുഷ് തങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട് പോകുകയായിരുന്നെന്നും ദമ്പതികള്‍ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ വാദം കോടതിയില്‍ തള്ളിപ്പോകുകയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

Latest Videos
Follow Us:
Download App:
  • android
  • ios