Asianet News MalayalamAsianet News Malayalam

ശ്രീനാഥ് ഭാസി നായകനായി ബിജിത്ത് ബാലയുടെ 'RX 100' തുടങ്ങുന്നു

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം 'RX 100' തുടങ്ങുന്നു.

Young actor Sreenath Bhasi to star again in Bijith Bala film RX 100
Author
First Published Dec 24, 2022, 9:49 PM IST

ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി'ക്ക് ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'RX 100'. ശ്രീനാഥ് ഭാസി തന്നെയാണ് നായകൻ. കഥ, തിരക്കഥ, സംഭാഷണം - യതി & ബിജു ആർ പിള്ള എന്നിവരാണ്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'റോണക്സ് സേവ്യർ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പുത്തൻ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന 'റോണക്സ്‌ സേവ്യർ' എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയോടെ എത്തുന്നുണ്ട്. പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറായ  ഈ ചിത്രത്തില്‍ റോണക്സ് സേവ്യറിനെയാണ് ശ്രീനാഥ് ഭാസിയാണ് അവതരിപ്പിക്കുന്നത് എന്ന് ബിജിത്ത് ബാല പറഞ്ഞു.

സുജൻ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നവ തേജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ - മുസ്‍തഫാ കമാൽ.പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ .

ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം - അർക്കൻ എസ്  കർമ്മ, മേക്കപ്പ് - രതീഷ് അമ്പാടി,  ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, ആക്ഷൻ -ജോളി ബാസ്റ്റിൻ, കോറിയോഗ്രാഫി - പ്രസന്ന,
പബ്ലിസിറ്റി ഡിസൈൻ --അനൂപ് രഘുപതി എന്നിവരാണ്.  ഇപ്പോൾ തെലുങ്കു സിനിമയിൽ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായ അജയൻ വിൻസന്റ് നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'RX 100'നുണ്ട്. പിര്‍ഒ വാഴൂര്‍ ജോസ്.

Read More: കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios