Asianet News MalayalamAsianet News Malayalam

ക്രൈം ത്രില്ലര്‍ ചിത്രം 'ഗുമസ്‍തന്‍' വരുന്നു; ഫസ്റ്റ് ലുക്ക് എത്തി

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, ഷാജു ശ്രീധർ തുടങ്ങിയവര്‍ അഭിനയിക്കുന്നു

gumasthan malayalam movie first look poster
Author
First Published Jun 27, 2024, 6:11 PM IST

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യൽ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. നവാഗതനായ
റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ് എന്നിവരുടെ ചിത്രങ്ങളോടെയാണ് പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു കഥയുടെ ചുരുളുകളാണ് സംവിധായകനായ അമൽ കെ ജോബി ഈ ചിത്രത്തിലൂടെ നിവർത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

 

അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മഖ്ബൂല്‍ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്. കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ. 

അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. ജൂലൈ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : അവസാനഘട്ട ചിത്രീകരണത്തില്‍ 'ഗോട്ട്'; വിജയ്‍യും ഉള്‍പ്പെടുന്ന രംഗങ്ങള്‍ പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios