വാണി വിശ്വനാഥ് വീണ്ടും, അതും പൊലീസ് വേഷത്തിൽ; ഫസ്റ്റ്ലുക്ക് പുറത്ത്, പങ്കുവച്ച് ബാബുരാജ്

സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

vani viswanath back to cinema azadi movie new first look poster vvk

കൊച്ചി:  ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആസാദി'യുടെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ്. വാണിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. 

സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.

ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.  ഗാനങ്ങൾ - ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്

മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ - ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'ലിയോയില്‍ ചിലയിടത്ത് വിജയ് സാര്‍ മാറ്റം നിര്‍ദേശിച്ചിരുന്നു'

'ടീമിന്‍റെ പേര് തന്നെ കിടു', വിക്രത്തിനും വില്ലനായി വിനായകന്‍: ധ്രുവ നച്ചത്തിരം ആവേശ ട്രെയിലര്‍.!
 

Latest Videos
Follow Us:
Download App:
  • android
  • ios