സ്പോര്‍ട്‍സ് ഡ്രാമയുമായി മലയാളത്തിലും തമിഴിലും ഷെയ്ന്‍ നിഗം; ഒപ്പം ശന്തനു ഭാഗ്യരാജും

എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്ന് നിര്‍മ്മാണം

shane nigam and Shanthanu Bhagyaraj begin shooting of a sports drama movie

ഷെയിൻ നിഗത്തിന്റെ 25-ാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ് എന്റർടെയ്‍നര്‍ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം ഒരുക്കിക്കൊണ്ടാണ് ഉണ്ണി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. 

ഷെയ്ൻ നിഗമും ചിത്രത്തിലെ നായിക പ്രീതി അസ്രാണിയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു. ശാന്തനു ഭാഗ്യരാജും ഭാര്യ കീർത്തിയും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. പ്രൊഡ്യൂസർമാരായ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്ന് തിരക്കഥ ഡയറക്ടർക്ക് കൈമാറി ഷൂട്ടിംഗ് ആരംഭിച്ചു. എസ് ടി കെ ഫ്രെയിംസിന്റെ 14-ാമത് ചിത്രം, സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ 6-ാമത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച തങ്കം എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.
  
കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. 90 ദിവസം നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനുള്ളത്. ഷെയിൻ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമായ വേഷമുള്ള മാസ് പടമാകും ഇതെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം സിനിമയിലെ മുൻനിര താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകും. അതോടൊപ്പം തന്നെ ഒരു അതിഗംഭീര സംഗീത സംവിധായകന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഇപ്പോൾ പുറത്തു വിടാതെ മറ്റൊരു സസ്പെൻസ് ആയി നിലനില്‍ക്കുന്നു. 

ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ്‌ ജെ പുള്ളിക്കൽ, എഡിറ്റർ ശിവകുമാർ പണിക്കർ (ബോളിവുഡ് ചിത്രം കില്ലിന്റെ എഡിറ്റർ), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് നാരായൺ, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ആഷിക് എസ്, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് മെൽവി, ആക്ഷൻ കൊറിയോഗ്രാഫി വിക്കി മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ശ്രീലാൽ, സൗണ്ട് ഡിസൈൻ നിതിൻ ലൂക്കോസ്, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ഷാലു പേയാട്, ഡിസൈൻസ് വിയാക്കി.

ALSO READ : തോപ്പിൽ ഭാസി, പി ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്മരണം ഐഎഫ്എഫ്‍കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios