താപ്പാന നരനായി, നരൻ രൗദ്രവും, സിനിമയിലെ അമ്പരപ്പിക്കുന്ന പേര് മാറ്റങ്ങള്‍
താപ്പാന പിന്നീട് നരനായതാണ്.
ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് പറയാറുണ്ട്. പക്ഷേ പേരിലെ കൗതുകങ്ങള്‍ പ്രത്യേകിച്ച് സിനിമയിലൊക്കെ രസാവഹമാണ്. ഒരു പേരിട്ട് പിന്നീട് മാറ്റിയ ചിത്രങ്ങള്‍ നിരവധി മലയാളത്തിലുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് മോഹൻലാല്‍ ചിത്രം നരൻ.
തിരക്കഥാകൃത്ത് രഞ്‍ജി പണിക്കര്‍ ആദ്യമായി സംവിധായകൻ ആലോചിച്ചപ്പോള്‍ തീരുമാനിച്ച പേരായിരുന്നു നരൻ എന്നത് എല്ലാവര്‍ക്കും അറിയാത്ത ഒരു കാര്യമായിരിക്കും. മോഹൻലാല്‍ നരേന്ദ്രൻ എന്ന പൊലീസുകാരനായെത്തുന്ന ചിത്രത്തിന് നരൻ എന്ന് പേരില്‍ ആലോചിക്കുകയും അതിന്റെ ജോലികള്‍ തുടങ്ങുകയും ചെയ്‍തതാണ്. എന്നാല്‍ അത് മുടങ്ങി. 2004ലായിരുന്നു നരൻ എന്ന മോഹൻലാല്‍ ചിത്രത്തിന്റെ ആലോചന നടന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജോഷി പിന്നീട് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുകയാണ്. താപ്പാനയെന്നാണ് രഞ്‍ജൻ പ്രമോദിന്റെ തിരക്കഥയിലുള്ള സിനിമയ്‍ക്ക് പേരിട്ടത് എന്നാണ് അന്ന് പ്രചരിച്ചിരുന്ന വ്യാപകമായ റിപ്പോര്‍ട്ട്. പിന്നീട് അത് യോജിച്ചതല്ലെന്ന് തോന്നുകയും സിനിമയുടെ പേര് മാറ്റാൻ ജോഷിയും രഞ്‍ജൻ പ്രമോദും ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. രണ്‍ജി പണിക്കര്‍ മോഹൻലാലിനെ നായകനാക്കാനിരുന്ന സിനിമയുടെ പേരായ നരൻ സ്വീകരിക്കുകയും പിന്നീട് എക്കാലത്തെയും ഒരു വമ്പൻ ഹിറ്റാകുകയും ചെയ്‍ത ചരിത്രമാണ് മലയാളം കണ്ടത്.
മോഹൻലാലിനെ നായകനാക്കി ആലോചിച്ച പഴയ സിനിമ രൗദ്രം എന്ന പേരില്‍ മമ്മൂട്ടിയെ പൊലീസ് ഉദ്യോഗസ്ഥനാക്കി രണ്‍ജി പണിക്കര്‍ തന്നെ സംവിധാനം ചെയ്‍ത ഒരു സംഭവമുണ്ട്. താപ്പാന എന്ന പേരിലും ഒരു സിനിമയുണ്ടായി എന്നത് മറ്റൊരു കൗതുകമായി തോന്നാം. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്‍തപ്പോള്‍ താപ്പാന എന്ന പേര് ഉപയോഗിച്ചതടക്കമുള്ള കൗതുകങ്ങളായ കാര്യങ്ങള്‍ ഫിലിമിടോക്സ് യൂട്യൂബ് ചാനലിലാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക