വീണ്ടും വിജയിയുടെ ലിയോയ്ക്ക് ഉടക്കിട്ട് പൊലീസ്: എന്തൊ കളിയുണ്ടെന്ന് വിജയ് ആരാധകര്‍.!
നേരത്തെ സെപ്റ്റംബർ 30ന് ചെന്നൈയിൽ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പരിപാടിയിൽ തിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അന്നും റെഡ് സിഗ്നൽ കാട്ടിയത്.
ചെന്നൈ: വിജയ് നായകനാകുന്ന ലിയോ ട്രെയിലര്‍ ഇന്ന് വരും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം ഔട്ട്ഡോറായി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ സംരക്ഷണം നല്‍കില്ലെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. ഇത് വിജയ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു എന്നാണ് വിവരം.
ഔട്ട്‌ഡോർ ട്രെയിലർ ലോഞ്ച് ചടങ്ങിന് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് ചെന്നൈ കോയമ്പേട് പോലീസാണ് വിസമ്മതിച്ചത്. വ്യാഴാഴ്ച രോഹിണി സിൽവർ സ്‌ക്രീനിലെ കാർ പാർക്കിംഗ് ഏരിയയിലാണ് പരിപാടി നടത്താൻ വിജയ് ഫാന്‍സ് തീരുമാനിച്ചിരുന്നത്. ആയിരങ്ങള്‍ ഈ പരിപാടിക്ക് എത്തിയേക്കും എന്നാണ് സൂചന. പൊലീസ് സുരക്ഷയില്ലെങ്കില്‍ പരിപാടി ഉപേക്ഷിച്ചേക്കും എന്നും സൂചനയുണ്ട്.
നേരത്തെ സെപ്റ്റംബർ 30ന് ചെന്നൈയിൽ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പരിപാടിയിൽ തിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അന്നും റെഡ് സിഗ്നൽ കാട്ടിയത്. ഇപ്പോൾ ട്രെയിലര്‍ സ്പെഷ്യൽ സ്ക്രീനിങ്ങിനും വിലക്ക് വന്നതോടെ ആകെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഈ പുതിയ നിയമങ്ങൾ വിജയ് ചിത്രത്തിന് മാത്രമാണോ അതോ ഇനി വരുന്ന എല്ലാ സിനിമകൾക്കും ഉണ്ടാകുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ലിയോയ്ക്ക് പുലർച്ചെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
സാധാരണ ആരാധകർ വൻതോതിൽ തിയറ്ററുകളിലും മറ്റും തടിച്ചു കൂടാറുണ്ട്. ഇക്കാരണം കൊണ്ടാണ് ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ വിജയ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ലിയോയ്ക്കെതിരെ ഭരണകക്ഷിയായ ഡിഎംകെ നീക്കം നടത്തുന്നു എന്ന പേരില്‍ വിജയ് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. ഇത് ശക്തമാക്കുന്ന രീതിയിലാണ് പുതിയ പൊലീസ് നടപടി.
ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മാസ്റ്റർ ആയിരുന്നു ഈ കോമ്പോയിൽ ഇറങ്ങിയ ആദ്യ സിനിമ. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്‌കിൻ, മാത്യു തോമസ്, തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുക. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം 2 മണിക്കൂറും 43 മിനിറ്റും ആണ്.
ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും