ജേതാക്കളെ ജയിച്ചവൻ, ഞെട്ടിക്കാൻ മോഹൻലാല്‍, ക്യാരക്ടര്‍ ലുക്ക് അമ്പരപ്പിക്കുന്നു, കണ്ണപ്പ കസറും

കണ്ണപ്പ എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടു.

Actor Mohanlal from Kannappa character look out hrk

തെലുങ്കിലും കരുത്തുറ്റ കഥാപാത്രമായി മോഹൻലാല്‍. തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം കണ്ണപ്പയിലാണ് മോഹൻലാലും നിര്‍ണായക വേഷത്തില്‍ എത്തുക. കിരാത എന്നാണ് ചിത്രത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. നടൻ മോഹൻലാലിന്റെ  ക്യാരക്ടര്‍ ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടു.

വിഷ്‍ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് കണ്ണപ്പയെന്ന വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആക്ഷന്‍  കൊറിയോഗ്രാഫര്‍ നിര്‍വഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിിച്ചിരുന്നു.

Read More: അപ്പുറവും വിക്ടോറിയയും വീണ്ടും, 67 ചിത്രങ്ങള്‍ ഇന്ന്, ജനകീയമായി ഐഎഫ്എഫ്‍കെ 2024<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios