Asianet News MalayalamAsianet News Malayalam

മുംബൈ എയര്‍പോര്‍ട്ടിലെ വൈറല്‍ വീഡിയോ; ഷാരൂഖ് ഖാന്‍റെ ബാഗിന്‍റെ വില കേട്ട് ഞെട്ടി ആരാധകര്‍

ഹെര്‍മെസ് എന്ന ലക്ഷ്വറി ബ്രാന്‍ഡിന്‍റെ ബാഗ് ആണ് ഇത്

shah rukh khan bag price from mumbai airport viral video
Author
First Published Sep 19, 2024, 1:29 PM IST | Last Updated Sep 19, 2024, 1:29 PM IST

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ താരമൂല്യം എന്തെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായിരുന്നു പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍. കൊവിഡ് കാലത്ത് ബോളിവുഡ് നേരിട്ട തിരിച്ചടിയ്ക്ക് ശേഷം അവിടെ ഷാരൂഖിനോളം വലിയ വിജയങ്ങള്‍ നേടിയ മറ്റൊരു താരം ഇല്ല. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഷാരൂഖിന്‍റെ വീഡിയോ ആണിത്. ലോകത്തിന്‍റെ ഏത് കോണില്‍ എത്തിയാലും ആരാധകര്‍ തിരിച്ചറിയുന്ന താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണിത്. വീഡിയോയില്‍ ഷാരൂഖ് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും കോട്ടുമൊക്കെ ശ്രദ്ധ നേടി. അക്കൂട്ടത്തില്‍ ഏറ്റവുമധികം ആരാധകശ്രദ്ധ നേടിയത് അദ്ദേഹം ധരിച്ചിരിക്കുന്ന ഒരു ക്രോസ് ബാഗ് ആണ്. വൈകാതെ അതിന്‍റെ ബ്രാന്‍റും വിലയുമൊക്കെ ആരാധകര്‍ കണ്ടെത്തി.

 

ഹെര്‍മെസ് എന്ന ലക്ഷ്വറി ബ്രാന്‍ഡിന്‍റെ ബാഗ് ആണ് ഷാരൂഖ് ഒപ്പം കൊണ്ടുവന്നിരുന്നത്. ഉന്നത നിലവാരമുള്ള ലെതറില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ ബാഗിന്‍റെ വില 9.94 ലക്ഷമാണ്! അതേസമയം ഷാരൂഖ് ഖാന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം കിംഗ് ആണ്. സുജോയ് ഘോഷ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. മകള്‍ സുഹാനയ്ക്കൊപ്പമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം വമ്പന്‍ വിജയം നേടിയ പഠാന്‍റെ രണ്ടാം ഭാഗത്തിനായുള്ള തിരക്കഥ ഷാരൂഖ് വായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ALSO READ : സീരിയസ് മോഡില്‍ സുരാജ്, 'കപ്പേള' സംവിധായകന്‍റെ 'മുറ'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios