ഉടന്‍ പ്രതീക്ഷിക്കാം! തിയറ്ററിലെ അടുത്ത ഞെട്ടിക്കല്‍ അമല്‍‌ നീരദ് വക; 'ബോഗയ്ന്‍‍വില്ല' വരുന്നു

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരും

Bougainvillea malayalam movie coming soon to theatres amal neerad fahadh faasil kunchacko boban jyothirmayi

ബിഗ് ബി എന്ന, കരിയറിലെ ആദ്യ ചിത്രം മുതല്‍ തന്‍റേതായ പ്രേക്ഷകവൃന്ദത്തെ ഒപ്പം കൂട്ടിയ സംവിധായകനാണ് അമല്‍ നീരദ്. ഓരോ ചിത്രം മുന്നോട്ടുപോകുന്തോറും ആ പ്രേക്ഷകക്കൂട്ടം എണ്ണത്തില്‍ വര്‍ധിച്ചിട്ടേയുള്ളൂ. മമ്മൂട്ടിയെ നായകനാക്കി 2022 ല്‍ ഒരുക്കിയ ഭീഷ്മ പര്‍വ്വമാണ് അമല്‍ നീരദിന്‍റേതായി അവസാനം എത്തിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഒരു അമല്‍ നീരദ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍‍വില്ല എന്ന ചിത്രമാണ് ഇത്. പതിവുപോലെ പേര് പ്രഖ്യാപിക്കുന്നത് വരെ അമല്‍ നീരദ് രഹസ്യാത്മകതയോടെ സൂക്ഷിച്ച പ്രോജക്റ്റ് ആണിത്. ചിത്രത്തിന്‍റെ പുറത്തെത്തിയ അപൂര്‍വ്വം പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഹദ്, ചാക്കോച്ചന്‍, ജ്യോതിര്‍മയി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. കമിംഗ് സൂണ്‍ എന്ന അറിയിപ്പ് ഉണ്ട് എന്നതും പുതിയ പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

 

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസുമായി ചേര്‍‌ന്നാണ് അമല്‍ നീരദ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സം​ഗീതം പകരുന്നത് സുഷിന്‍ ശ്യാമും ഛായാ​ഗ്രഹണം ആനന്ദ് സി ചന്ദ്രനും എഡിറ്റിം​ഗ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കുന്നു. ഏതൊരു അമല്‍ നീരദ് ചിത്രത്തെയും പോലെതന്നെ അണിയറക്കാര്‍ വലിയ പബ്ലിസിറ്റി നല്‍കാതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ബോഗയ്ന്‍‍വില്ലയും. 

ALSO READ : സീരിയസ് മോഡില്‍ സുരാജ്, 'കപ്പേള' സംവിധായകന്‍റെ 'മുറ'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios