സീരിയസ് മോഡില്‍ സുരാജ്, 'കപ്പേള' സംവിധായകന്‍റെ 'മുറ'; റിലീസ് തീയതി പ്രഖ്യാപിച്ചു

യുവതാരം ഹൃദു ഹറൂണും പ്രധാന കഥാപാത്രം

mura malayalam movie release date announced suraj venjaramoodu Muhammed Musthafa

പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18 ന് തിയറ്ററുകളിക്കെത്തും. സുരാജ് വെഞ്ഞാറമൂടും യുവ താരം ഹൃദു ഹറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലും ക്രാഷ് കോഴ്സ് വെബ്‌സീരിസിലും തന്റെ മികവാർന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുറയിലെ റിലീസായ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. 25 ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി തരംഗമായി മാറുകയാണ് മുറയുടെ ടീസർ. മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിർമ്മാണം റിയ ഷിബു, എച്ച്ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : ഉണ്ണി മുകുന്ദനൊപ്പം നിഖില വിമല്‍; 'ഗെറ്റ് സെറ്റ് ബേബി'യുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios