പി അഭിജിത്തിന്റെ 'ഞാൻ രേവതി', ഡോക്യുമെന്റിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്‍തു

പി അഭിജിത്തിന്റെ ഞാൻ രേവതി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തിറക്കി.

 

P Abhijith Njan Revathy documentary title poster hrk

കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേ ഷം ഫോട്ടോ ജേർണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ഡോക്യുമെന്ററിയാണ് 'ഞാൻ രേവതി'. ഡോക്യുമെന്ററിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്റര്‍ പുറത്തിറക്കിയത് പ്രൈഡ് മാസത്തിന്റെ  ഭാഗമായി ട്രാൻസ് ദമ്പതികളായ നേഹയുടെയും റിസ്വാൻ ഭാരതിയുടെയും നേതൃത്വത്തിൽ ചെന്നൈ കോടമ്പാക്കത്തെ 'ഇടം 'ആർട്ട് ആന്റ് കൾച്ചറൽ സെന്ററിൽ വച്ച് നടന്ന 'പ്രൈഡ് പലൂ ' ചടങ്ങിലായിരുന്നു. സംവിധായകൻ മിഷ്‍കിനാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

പി അഭിജിത്തിന്റെ ഞാൻ രേവതി ഡോക്യുമെന്ററിയുടെ ടൈറ്റില്‍ പ്രകാശനത്തിന് മദ്രാസ് ഹൈക്കോടതി ജഡ്‍ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സംവിധായിക ജെ എസ് നന്ദിനി, കവയത്രി സുകൃത റാണി, നടിമാരായ ഡോ ഗായത്രി, നേഹ, റിസ്വാൻ ഭാരതി, ഡോക്യുമെന്റിയിലെ പ്രധാന കഥാപാത്രമായ രേവതി, സംവിധായകൻ പി അഭിജിത്ത്, ഛായാഗ്രാഹകൻ മുഹമ്മദ് എ , സൗണ്ട് ഡിസൈനർ വിഷ്‍ണു പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രശസ്‍തയായ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റുമായ എ രേവതിയുടെ ജീവിതമാണ് അഭിജിത്ത് നിലവില്‍ ചിത്രീകരിക്കുന്നത്. ഛായാഗ്രാഹണം മുഹമ്മദ് എയാണ്. അഡീഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ.

നിർമാണം എ ശോഭിലയാണ്. ടി എം ലക്ഷ്‍മി ദേവിക്കൊപ്പം ഡോക്യുമെന്ററിയുടെ നിര്‍മാണത്തില്‍ പി ബാലകൃഷ്‍ണനും പങ്കാളിയാകുന്നു. കളറിസ്റ്റ് സാജിദ് വി  പി.  പി അഭിജിത്തിന്റെ ഡോക്യുമെന്ററിയുടെ അസിസ്റ്റന്റ് ക്യാമറ ശ്രീജേഷ് കെ വി ആണ്.

തമിഴ്‍നാട്ടിലും കർണാടകത്തിലും കേരളത്തിലുമായി രണ്ടര വര്‍ഷത്തോളമായി ചിത്രീകരണം പുരോഗമിക്കുകയാണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു പ്രമോദാണ്. പിആർഒ പി ആർ സുമേരൻ. ടൈറ്റിൽ കെൻസ് ഹാരിസും അഭിജിത്തിന്റെ ഡോക്യുമെന്ററിയുടെ ഡിസൈൻ അമീർ ഫൈസലും ആണ്.

Read More: ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios