ഐഎഫ്എഫ്‍കെയില്‍ ഫെമിനിച്ചി ഫാത്തിമ, 67 ചിത്രങ്ങള്‍ ഇന്ന്

മലയാളത്തിന്റെ ഫെമിനിച്ചി ഫാത്തിമ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.

IFFK 2024 third day film lists hrk

ഇരുപത്തിയൊമ്പാതാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്‍ച പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്‍തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ്  വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ എന്നിവയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.  

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി. ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ 'എമിലിയ പെരേസ്' ഇന്നു പ്രദർശിപ്പിക്കും. ഉച്ചക്ക് 12ന് ശ്രീപദ്‍മനാഭ തിയേറ്ററിലാണു സിനിമയുടെ പ്രദർശനം. 

മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദർശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ശ്രീപദ്‍മനാഭ തീയേറ്ററിലാണ് പ്രദർശനം. അടിച്ചമർത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കെനിയൻ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ജിതിൻ ഐസക് തോമസിന്റെ പാത്ത് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വൈകുന്നേരം 6.15ന് ശ്രീ തീയേറ്ററിലാണ് പ്രദർശനം.

വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയായ ക്വീർ 1960ൽ മെക്‌സിക്കോയിൽ രണ്ട് പുരുഷന്മാർക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം അജന്താ തിയേറ്ററിൽ രാവിലെ 9.30ന് നടക്കും. മെമ്മറിസ് ഓഫ് എ ബേണിംഗ് ബോഡി, മാലു, ഭാഗ്ജ്ജൻ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തുന്നുണ്ട്.

വമ്പൻ ഹിറ്റായ സൂക്ഷ്‍മദര്‍ശിനി ഇനി ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios