ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്, ആദ്യ ഗാനം പുറത്ത്

ഫൈറ്റ് ക്ലബിലെ ഗാനം.

 

Lokesh Kangarajs Fight Club first song out hrk

തെന്നിന്ത്യ കാത്തിരിക്കുന്നതാണ് ഫൈറ്റ് ക്ലബ്. കാരണം ലോകേഷ് കനകരാജാണ്. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറയ്‍ക്കുന്നു. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് ഫൈറ്റ് ക്ലബിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമായി ഫൈറ്റ് ക്ലബും പ്രഖ്യാപിച്ചു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

അബ്ബാസ് എ റഹ്‍മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് കുമാറാണ് നായകൻ. തിരക്കഥയും അബ്ബാസ് എ റഹ്‍മത്താണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി എത്തിയ ചിത്രം ലിയോ അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു. ദളപതി വിജയ്‍യുടെ ലിയോ 600 കോടി രൂപയില്‍ അധികം നേടി ഇന്ത്യൻ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും നേടിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമതാണ്. തൃഷ നായികയായി എത്തിയ ലിയോ സിനിമയില്‍ ഗൗതം വാസുദേവ് മേനോൻ, മഡോണ സെബാസ്റ്റ്യൻ, ബാബു ആന്റണി, രാമകൃഷ്‍ണൻ, അര്‍ജുൻ, മാത്യു തോമസ്, മായാ  കൃഷ്‍ണ, ദിനേഷ് ലാമ്പ, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി.

Read More: ഈ 'പുള്ളി' ത്രില്ലിംഗ്, റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios