വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും മാധ്യമപ്രവർത്തകരെ തളയ്ക്കാനാവില്ല: ജോയ് മാത്യു
അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു. എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
'എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന്ന് ഐക്യദാർഢ്യം', എന്നാണ് ജോയ് മാത്യു കുറിച്ചത്. ജോയ് മാത്യുവിന്റെ പ്രതികരണത്തിന് പിന്തുണയുമായി മേജർ രവിയും എത്തി. നിങ്ങളുടെ കൂടെ എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ മേജർ രവി കമന്റ് ചെയ്തത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത അഖില നന്ദകുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആർഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം രംഗത്തെത്തിയിട്ടുണ്ട്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി.
ഇനിയും കേസെടുക്കുമെന്ന ഭീഷണി: 'താൻ അങ്ങനെ പറഞ്ഞിട്ടില്ല'; നിലപാടിൽ മലക്കം മറിഞ്ഞ് എംവി ഗോവിന്ദൻ
അതേസമയം, കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരനായ പി എം ആർഷോയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളേജ് പരീക്ഷാ കൺട്രോളറുടെ മൊഴിയും എടുത്തിരുന്നു. സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിൻവലിഞ്ഞിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു.
ദുൽഖർ ജയൻ, ഫഹദ് സത്യൻ, നിവിൻ നസീർ; വൈറലായി സീനിയർ വെർഷൻ 'ബാംഗ്ലൂർ ഡെയ്സ്'
ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖം..