ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ- റിവ്യു

ഈ വർഷത്തെ ചലച്ചിത്ര മേളകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കാൻ ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥക്കുള്ള പുരസ്‍കാരം നേടുകയും ചെയ്ത സിനിമയാണ് സബ്സ്റ്റൻസ്. 

29th iffk 2024 movie The Substance Review

പ്രായം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി സമൂഹം ഒരാളെ മാറ്റി നിർത്തുന്നതും വിവേചനത്തിനിരയാക്കുന്നതും ജാതി വിവേചനം പോലെ, ബോഡി ഷെയ്മിങ് പോലെ ചർച്ച ചെയ്യപ്പെടേണ്ടതും വിചാരണ ചെയ്യപ്പെടേണ്ടതുമാണ്. പൊതുബോധ ശരീര സൗന്ദര്യ സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി കോടികൾ മൂലധനമൊഴുകുന്ന വിനോദ വ്യവസായത്തിലാണെങ്കിൽ ശരീരം പ്രധാന ഘടകമാണ്. മാർക്കറ്റ് ആവശ്യപ്പെടുന്ന അളവുകോലുകൾക്ക് പുറത്തുള്ളവർ കടുത്ത മാനസിക, സാമൂഹിക ഒറ്റപ്പെടലുകൾ അനുഭവിക്കുന്നു. 

സൗന്ദര്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന ശരീരങ്ങൾക്കാകട്ടെ വിനോദ വ്യവസായങ്ങളിൽ ഉയർന്ന വിപണി മൂല്യം ലഭിക്കുകയും ചെയ്യും. സമൂഹത്തിലും ഏറിയും കുറഞ്ഞും ശരീരവും പ്രായവും മനുഷ്യന്റെ പ്രിവിലേജുകൾ നിർണയിക്കുകയും വിവേചനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഏജിസം എന്നത് പലവിധത്തിൽ ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും വളരെ വയലന്റും തുറന്നതുമായ ബോഡി ഹൊറർ എന്ന ജോണറിൽ ചർച്ച ചെയ്യുകയാണ് ദ സബ്സ്റ്റൻസ് എന്ന സിനിമ. ഈ വർഷത്തെ ചലച്ചിത്ര മേളകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കാൻ ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥക്കുള്ള പുരസ്‍കാരം നേടുകയും ചെയ്ത സിനിമയാണ് സബ്സ്റ്റൻസ്. 

29th iffk 2024 movie The Substance Review

ഏജിസത്തിനെതിരെ ശരീരവും രക്തവുമുപയോഗിച്ച് ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗിയറ്റ് ഒരുക്കിയ വിഷ്വൽ ആറാട്ട് തന്നെയാണ് ദ സബ്സ്റ്റൻസ്. ബോഡി ഹൊററും സയൻസ് ഫിക്ഷനും മിശ്രിതപ്പെടുത്തി ദൃശ്യവിരുന്നൊരുക്കുകയാണ് സംവിധായിക. തന്റെ യൗവനകാലത്ത് ആരാധകരെ കോരിത്തരിപ്പിച്ച എലിസബത്ത് സ്പാർക്കിൾ എന്ന നടിയുടെ പ്രായം അമ്പതിനോടടുക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവയെ മറികടക്കാൻ സ്വീകരിക്കുന്ന മാർഗവുമാണ് ദ സബ്സ്റ്റൻസിന്റെ പ്രമേയം. 

താൻ അവതരിപ്പിക്കുന്ന ടിവി ഷോയുടെ പ്രൊഡ്യൂസർക്ക് ഇനി മുതൽ തന്നെ ആവശ്യമില്ലെന്ന് എലിസബത്ത് തിരിച്ചറിയുന്നിടത്താണ് സിനിമ തുടങ്ങുന്നത്. 25-30നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് അയാൾ ഷോയിലെ പ്രധാന അഭിനേത്രിയായി തേടുന്നതെന്നും വിപണിയിൽ തന്റെ കാലം കഴിഞ്ഞുവെന്നും എലിസബത്ത് മനസ്സിലാക്കുന്നുവെങ്കിലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. അവയെ മറികടക്കാൻ നടത്തുന്ന ശരീര പരീക്ഷണങ്ങളും തുടർന്നുണ്ടാകുന്ന സ്വത്വ പ്രതിസന്ധികളും ചോരയിലും മാംസത്തിലും ചാലിച്ച് സംവിധായിക കൃത്യമായ രാഷ്ട്രീയത്തോടെ മുന്നോട്ടുവെക്കുന്നു. ദ സബ്സ്റ്റൻസ് പലവിധത്തിൽ കാണികളെ അസ്വസ്ഥതമാക്കുമെന്നുറപ്പാണ്. പലപ്പോഴും കാണികൾ സ്ക്രീനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചേക്കാം. ഭയത്തോടൊപ്പം വെറുപ്പും നമ്മളെ പിന്തുടർന്നേക്കാം. എങ്കിലും ശരീരത്തെ അടിസ്ഥാനമാക്കി കെട്ടിപ്പൊക്കുന്ന വിപണിയെയും അതിനെ ചോദ്യം ചെയ്യാതെ മുന്നോട്ടുപോകുന്ന സമൂഹത്തെയും പ്രതികൂട്ടിൽ നിർത്തുന്ന സിനിമയുടെ രാഷ്ട്രീയം അവഗണിക്കാൻ സാധിക്കില്ല.

ഹേയ്..തുടങ്ങി മക്കളേ സിനിമാക്കാലം; 'റീലുത്സവ' കൊടിയേറ്റ കാഴ്ചകൾ

എലിസബത്ത് സ്പാർക്കിൾ ആയി അഭിനയിച്ച ഡെമി മൂറും സ്യൂയി ആയി മാർഗരറ്റ് ക്വാളിയും വേഷമിട്ട  മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഡെമി മൂറിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രം അനുഭവിക്കുന്ന മാനസിക വ്യഥകളെ സ്ക്രീനിൽ ഡെമി മൂർ  ഞെട്ടിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടെലിവിഷൻ മേധാവിയായി വേഷമിട്ട ഡെന്നിസ് ക്വൈഡും തിളങ്ങി. മികച്ച തിരക്കഥയും മികച്ച ക്യാമറയും സിനിമയുടെ ആത്മാവിനോട് ചേർന്ന സംഗീതവും എഡിറ്റിംഗും എല്ലാം എടുത്തുപറയേണ്ടതാണ്. സിനിമ ഉദ്ദേശിക്കുന്നതെന്തോ എത് പൂർണമാക്കുന്നത്  മേക്കപ്പും വിഎഫ്എക്സുമാണെന്ന് എടുത്തു പറയേണ്ടതാണ്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios