ഇന്ദ്രജിത്തും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രം, ചിത്രീകരണം ആരംഭിച്ചു
ദീപു കരുണാകരനാണ് ചിത്രത്തിന്റെ സംവിധാനം.
ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ചിത്രീകരണം ആരംഭിച്ചു. ദീപു കരുണാകൻ സംവിധാനം ചെയ്യുന്ന ചിത്രം മൂന്നാറിലാണ് ചിത്രീകരണം ആരംഭിച്ചത്. അനശ്വര രാജനാണ് ചിത്രത്തില്‍ നായിക. നായിക അനശ്വര രാജൻ ഭാഗമാകുന്ന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ. ലയാ സിംസൺ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അര്ജുൻ പി സത്യനാണ്.
'ഞാൻ കണ്ടതാ സാറെ 'യെന്ന ചിത്രത്തിന് ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നതാണ് ഇത്. 'ഞാൻ കണ്ടതാ സാറെ എന്ന ചിത്രത്തിലും ഇന്ദ്രജിത്ത് തന്നെയായിരുന്നു നായകൻ. ചിത്രത്തില്‍ ആര്യ ആയിരുന്നു നായിക. മനു രമേശ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കോസ്റ്റ്യം ഡിസൈൻ ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ ശരത്ത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംജി എം ആന്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻസ് മാനേജര്‍ കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ എസ്, ഫോട്ടോ അജി മസ്ക്കറ്റ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
'തുറമുഖം' എന്ന ചിത്രമാണ് ഇന്ദ്രജിത്ത് അഭിനയിച്ചതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകൻ. രാജീവ് രവിയാണ് സംവിധാനം ചെയ്തത്. അര്ജുൻ അശോകൻ, ജോജു ജോര്‍ജ്, ദര്‍ശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരും 'തുറമുഖ'ത്തില്‍ വേഷമിട്ടിരുന്നു. സുകുമാര്‍ തെക്കേപ്പാടാണ് ചിത്രം നിര്‍മിച്ചത്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം. മാര്‍ച്ച് 10നായിരുന്നു ചിത്രത്തിന്റെ റിലീസ്.
Read More: മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?