ഇന്ത്യയ്ക്ക് ദൃശ്യവിസ്മയം സമ്മാനിച്ച കൽക്കി 2898 എഡി ഇനി ജപ്പാനിലും; റിലീസ് തിയതി എത്തി
2027ലാണ് കല്‍ക്കിയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുക.
തെലുങ്ക് സിനിമയില്‍ നിന്ന് സമീപകാലത്ത് എത്തിയ പാന്‍ ഇന്ത്യന്‍ വിസ്മയമായിരുന്നു കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഭാഷാഭേദമെന്യെ ഏവരും ഏറ്റെടുക്കുകയും ചെയ്തു. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമിതാ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
2025 ജനുവരി 3ന് ജപ്പാനിലെ പുതുവത്സര ഉത്സവത്തോട് അനുബന്ധിച്ചാകും റിലീസ് ചെയ്യു. വ്യവസായ പ്രമുഖനായ കബാത കെയ്സൊയുടെ കീഴിലുള്ള ട്വിൻ ആണ് ചിത്രം ജപ്പാനിൽ വിതരണം ചെയ്യുന്നത്. 2024 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം കൂടിയാണ് കൽക്കി.
പ്രഭാസ് നായകനായി എത്തിയ കൽക്കി ജൂണ്‍ 27നാണ് തിയറ്ററുകളിലെത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. സന്തോഷ് നാരായണനാണ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അന്ന് വില്ലൻ ഇന്ന് നായകൻ; ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുമ്പോൾ..
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ 25 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2027ലാണ് രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം