'മോഹൻലാലിന് മിണ്ടാട്ടമില്ലാതായി', ഫാസില്‍ വിസ്‍മയിച്ചു, ഒടുവില്‍ ബറോസ് റിലീസ് പ്രഖ്യാപിച്ചു, ആ വീഡിയോ പുറത്ത്
ബറോസിന്റെ റിലീസ് പ്രഖ്യാപിച്ച് ഫാസില്‍ പറഞ്ഞത് ചര്‍ച്ചയാകുകയാണ്.
മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന പ്രത്യേകത. ബറോസിന്റെ റിലീസ് ഫാസില്‍ പ്രഖ്യാപിച്ചത് വീഡിയോയിലൂടെ ആണ്. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിക്കാമോയെന്ന് മോഹൻലാല്‍ ചോദിച്ചു എന്ന് ഫാസില്‍ വ്യക്തമാക്കി. എന്നാല്‍ കൗതുകമെന്നോണം എപ്പോഴെന്ന് റിലീസിസെന്ന് ചോദിച്ചു ഞാൻ മോഹൻലാലിനോട്. റിലീസ് 2024 ഡിസംബര്‍ ഇരുപത്തിയഞ്ചിനാണ്. മോഹൻലാല്‍ റിലീസ് തിയ്യതി പറഞ്ഞതപ്പോള്‍ താൻ വല്ലാതെ വിസ്‍മയിച്ച്. ഒരു മുൻ ധാരണയുമില്ലാതെയാണ് തിയ്യതി തീരുമാനിച്ചതെങ്കില്‍ മഹത്തരമായ ഒത്തുചേരലാണ്. ആകസ്‍മികമാണ്. പൊരുത്തമാണ്. ഗുരുകടാക്ഷമാണ്. ദൈവ നിമിത്തമാണ് എന്നൊക്കെ അപ്പോള്‍ തനിക്ക് തോന്നിപ്പോയി. എന്റെ തോന്നല്‍ മോഹൻലാലിനോട് പറഞ്ഞപ്പോള്‍ തന്നേക്കാള്‍ പതിൻമടങ്ങ് വിസ്‍മയിച്ചു. കുറേ നേരത്തേയ്‍ക്ക് മിണ്ടാട്ടമില്ല അദ്ദേഹത്തിന്. ദൈവമേ എന്ന് വിളിച്ചു പോയി.
മോഹൻലാല്‍ സഹധര്‍മിണി സുചിത്രയെ വിളിക്കുന്നു. ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു മോഹൻലാല്‍. ആന്റണി പെരുമ്പാവൂര്‍ തന്നെ വിളിക്കുന്നു. എങ്ങനെ ഒത്തുചേര്‍ന്നു വന്നു എന്ന് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അത്ഭുതമാണ്. ഇതാണ് സംഗതി. മോഹൻലാല്‍ മോഹൻലാലിനെ മഞ്ഞില്‍വിരിഞ്ഞ പൂക്കളാണ് മോഹൻലാലാക്കിയത്. മോഹൻലാല്‍ പിന്നീട് ചെയ്‍ത ഒരു ചിത്രമാണ് മണിച്ചിത്രത്താഴ്. അത് കാലാതീതമായി. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസായത് ഡിസംബര്‍ 25 ന് ആയിരുന്നു. അത് 1980 ഡിസംബര്‍ 25ന്. മണിച്ചിത്രത്താഴ് 1993 ഡിസംബര്‍ 25. ബറോസിന്റെ റിലീസും മറ്റൊരു 25ന്. ഇതൊക്കെ ദൈവകൃപയാണെന്ന് പറയുന്നു ഫാസില്‍.
മോഹൻലാലും നിര്‍ണായക കഥാപാത്രമായി ബറോസിലുണ്ട്. ഒരു ഫാന്റസി ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുന്നു.
Read More: എങ്ങനെയാണ് വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത്?, വീഡിയോയില്‍ വെളിപ്പെടുത്തി നയൻതാര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക