പ്രൈമറി സ്കൂളുകൾ അടച്ചിടും, ഡീസൽ ബസ് വേണ്ട, നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്ക്; നിയന്ത്രണം കടുപ്പിച്ച് ദില്ലി

രാവിലെ 8 മണിമുതൽ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻപ്ലാനിന്റെ ​സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി.

closes primary schools and classes are online diesel buses are not on the road restrictions are tightened delhi air pollution

ദില്ലി: ‌മലിനീകരണം രൂക്ഷമായ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാവിലെ 8 മണിമുതൽ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻപ്ലാനിന്റെ ​സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി. പ്രൈമറി സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. ക്ലാസുകൾ ഓൺലൈനായി നടത്തും. നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും നിർത്തി വയ്ക്കും. പൊടി ഉൽപാദിപ്പിക്കുന്ന ജോലികൾക്കും നിയന്ത്രണമുണ്ട്. ഡീസൽ ബസുകൾ നിരത്തിലിറക്കുന്നതിനും നിയന്ത്രണമുണ്ടാകും.

വായുമലിനീകരണ തോത് ഇന്നും വളരെ മോശം അവസ്ഥയിലാണ്. ഇന്ന് ശരാശരി വായുമലിനീകരണ തോത് രേഖപ്പെടുത്തിയത് 368 ആണ്. അതേസമയം പുകമഞ്ഞ് കാരണം കാഴ്ചാപരിധി കുറയുന്നതും പ്രതിസന്ധിയാണ്. ഇന്ന് ദില്ലി വിമാനത്താവളത്തിൽ 400 മീറ്ററാണ് കാഴ്ചാപരിധി. പഞ്ചാബ്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ്.

Latest Videos
Follow Us:
Download App:
  • android
  • ios