തമിഴ് നടിമാരെ കടത്തിവെട്ടുമോ? കോളിവുഡ് പിടിച്ചടക്കാൻ മഞ്ജു വാര്യർ, പ്രതിഫലം കോടികൾ, റിപ്പോർട്ടുകൾ

വിടുതലൈ 2 ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.

actress manju warrier remuneration for viduthalai 2, Asuran, thunivu, vettaiyan

ലയളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ചെയ്ത താരം ജനപ്രീതിയിലും മുന്നിലാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ എടുത്ത നീണ്ട ഇടവേളയിലും അതങ്ങനെ തന്നെ തുടർന്നു. ഒടുവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിലേക്ക് വൻ തിരിച്ചുവരവും മഞ്ജു നടത്തി. നിലയിൽ തമിഴകത്തും തന്റെ സാന്നിധ്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് താരം. 

നിലവിൽ നാല് തമിഴ് സിനിമകളിലാണ് മഞ്ജു വാര്യർ അഭിനയിച്ചത്. അതിൽ ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മറ്റ് മൂന്ന് സിനിമകളും തമിഴകത്തെ സൂപ്പർ താരങ്ങളുടെ പെയറായിട്ടാണ് അഭിനയിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ മഞ്ജു വാര്യർ തന്റെ തമിഴ് സിനിമകൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫല വിവരങ്ങൾ പുറത്തുവരികയാണ്. 

വിടുതലൈ 2 ആണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തിൽ മൂന്ന് കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്ന് തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. ഇതിന് 1-2 കോടി വരെയാണ് താരം വാങ്ങിയത്. രണ്ടാമത് അജിത് ചിത്രം തുനിവ്. 2.5 കോടിയാണ് തുനിവിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം വേട്ടയ്യനാണ്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിന് രണ്ട് കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്. 

'ഞങ്ങൾക്കിങ്ങ് തരണം'; അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ 'മമ്മൂക്ക' പറഞ്ഞതിന്നും ഓർമയുണ്ടെന്ന് ഷോബി തിലകൻ

വിടുതലൈ 2 ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. അതേസമയം, മഞ്ജു വാര്യർ അഭിനയിച്ച മൂന്ന് തമിഴ് സിനിമകളും സാമ്പത്തികമായി ലാഭമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios