പ്രതികാരത്തിന്‍റെ ചോരപ്പാടുകളുമായി 'രുധിരം'; രാജ് ബി ഷെട്ടി-അപർണ ചിത്രം ചലച്ചിത്ര മേളയിൽ

'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം. 

raj b shetty and aparna balamurali movie rudhiram special screening in 29th iffk 2024

രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിൽ നായകനായി എത്തിയ രുധിരം എന്ന ചിത്രം 29ാമത് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കേരള ഫിലിം​ മാർക്കെറ്റിന്റെ ഭാ​ഗമായാണ് സ്പെഷ്യൽ സ്ക്രീനിം​ഗ്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ടാ​ഗോർ തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കും. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി സംവിധാനവും രചനയും നിർവഹിച്ച ചിത്രം കൂടിയാണ് രുധിരം. 

അപർണ ബാലമുരളി നായികയായി എത്തിയ ചിത്രം 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് റിലീസ് ചെയ്തത്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. 

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി 'രുധിര'ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്. 

raj b shetty and aparna balamurali movie rudhiram special screening in 29th iffk 2024

'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു.

തീ തുപ്പും മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ; തരംഗമായി 'മാർക്കോ' പുതിയ പോസ്റ്റർ, റിലിസിന് 5 നാൾ മാത്രം

'രുധിര'ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios