ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം, പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നത്; കെ ബി ഗണേഷ് കുമാർ

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം. വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്ന് മന്ത്രി

most of the accidents happens due to carelessness says transport minister K B Ganesh Kumar 15 December 2024

പത്തനംതിട്ട: പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്നും  ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം  എന്നാണ് പ്രാഥമിക നിഗമനമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസൺ ആണ്. ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ  പോകുന്നത്. ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നതാണ്.  പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റം അല്ല. പല സിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. 

ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. ശാസ്ത്രീയമായല്ലപല റോഡുകളും നിർമ്മിച്ചിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി പ്രാദേശിക പരിശോധന നടത്തുന്നില്ല. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി ആരോപിച്ചു. ഇന്ന് പുലർച്ചെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. 

അനുവിനെ കാനഡയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വീടിന് 7 കിലോമീറ്റർ അകലെ അപകടം, കണ്ണീർ കയത്തിൽ കുടുംബം

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടയിലുണ്ടായ അപകടത്തിൽ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന കാർ ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ മല്ലശ്ശേരി സ്വദേശികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios