'കാതലി'ന് ജ്യോതിക വാങ്ങിയത് കോടികൾ, ഞെട്ടിക്കുന്ന ആസ്തി, സൂര്യയും ഒട്ടും പിന്നിലല്ല !
മമ്മൂട്ടി നായകനായി എത്തുന്ന 'കാതല്‍' നാളെ തിയറ്ററുകളില്‍ എത്തും.
തെന്നിന്ത്യയിൽ ഏറെ ശ്രദ്ധേയയായ താരമാണ് ജ്യോതിക. തമിഴിൽ ആണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും 'ഡോലി സജാകെ രഖന' എന്ന ഹിന്ദി സിനിമയിൽ കൂടിയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 'പൂവെല്ലാം കെട്ടുപ്പാര്‍' എന്ന ചിത്രത്തിലൂടെ തമിഴിൽ എത്തിയ ജ്യോതിക പിന്നീട് കെട്ടിപ്പടുത്തത് ഇൻസ്ട്രിയിലെ തന്നെ മികച്ച നടി എന്ന പട്ടവും. ഇതിനോടകം ഒരുപിടി മികച്ച സിനികളും കഥാപാത്രങ്ങളും സമ്മാനിച്ച ജ്യോതിക മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.
നിലവിൽ കാതൽ എന്ന മമ്മൂട്ടി ചിത്രമാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ ചിത്രത്തിനായി ജ്യോതിക വാങ്ങിയ പ്രതിഫലവും ആസ്തി സംബദ്ധിച്ച വിവരവുമാണ് പുറത്തു വരുന്നത്. ഒരു സിനിമയ്ക്ക് ജ്യോതിക വാങ്ങിക്കുന്ന പ്രതിഫലം നാല് മുതൽ അഞ്ച് കോടി വരെയാണ്. അങ്ങനെ ആണെങ്കിൽ ജ്യോതിക കാതലിനായി വാങ്ങിയത് നാലോ അഞ്ചോ കോടി ആയിരിക്കുമെന്ന് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല്പത് മില്യൺ ഡോളറാണ് ജ്യോതികയുടെ ആകെ ആസ്തി.
20,000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവിൽ ആണ് ജ്യോതികയും കുടുംബവും താമസിക്കുന്നത്. അടുത്തിടെയാണ് ചെന്നൈയിലെ ഈ അപ്പാർട്ട്മെന്റ് താരം സ്വന്തമാക്കിയത്. 70 കോടിയാണ് ഇതിന്റെ വിലയെന്നാണ് വിവരം. കൂടാതെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജ്യോതികയുടെ പേരിൽ സ്ഥലങ്ങളും ഉണ്ട്.
വയസ് 43, അവിവാഹിത, കാരണം ആ പ്രണയതകർച്ച, ഇപ്പോൾ വിവാഹം കഴിക്കാൻ തയ്യാർ; നന്ദിനി
ജ്യോതികയുടെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആസ്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല സൂര്യയും. ഒരു ചിത്രത്തിനായി 25 കോടി വരെയാണ് സൂര്യ വാങ്ങിക്കുന്ന പ്രതിഫലം. പരസ്യ ചിത്രങ്ങൾക്കായി രണ്ട് കോടി രൂപ വരെയാണ് സൂര്യ വാങ്ങിക്കുന്നത്. ഒരു വർഷത്തെ നടന്റെ വരുമാനം 30 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..