സമാറ തമിഴിലും, റഹ്‍മാൻ നായകനായ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്ത്
റഹ്‍മാൻ നായകനായ സമാറ തമിഴിലും.
റഹ്‍മാൻ നായകനായി ശ്രദ്ധയാകര്‍ഷിച്ച പുതിയ ചിത്രമാണ് സമാറ. സമാറ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് എത്തിയിരുന്നത്. മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം വൻ വിജയമായില്ല. ഭരതും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായ സമാറ തമിഴ് പതിപ്പും റിലീസാകുന്നതിന് മുന്നോടിയായി പുറത്തുവിട്ട ഒരു സ്‍നീക്ക് പീക്ക് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
റഹ്‍മാൻ നായകനായ സമാറ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. മലേഷ്യയിലടക്കം വ്യാപകമായിട്ട് റിലീസുണ്ട്. സംവിധാനം ചാര്‍ളീസ് ജോസഫാണ്. തിരക്കഥയും ചാര്‍ലീസ് ജോസഫിന്റേത് തന്നെ.
ഓഗസ്റ്റ് നാലിനായിരുന്നു കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. കെ കെ അവസാനമായി പാടിയത് 'സമാറ'യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മലയാളത്തിൽ പാടാൻ ആഗ്രഹിച്ച പ്രശസ്‍ത സിനിമ ഗായകൻ കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്‍മിരിൽ ചിത്രീകരിച്ച 'സമാറ' യിലെ ഹിന്ദി ഗാനമായിരുന്നു. സംഗീതം ദീപക് ദേവായിരുന്നു.
ബോളിവുഡ് നടൻ മീർ സർവാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടൻ ഭരതും തിളങ്ങിയപ്പോള്‍ 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്‍ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും അണിനിരന്നു. റഹ്‍മാൻ നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധർമ്മശാല, ജമ്മു കശ്‍മിർ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, കലാസംവിധാനം രഞ്ജിത്ത് കോത്തേരി, കോസ്റ്റ്യൂം മരിയ സിനു, സംഘട്ടനം ദിനേശ് കാശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്‍ണു ഐക്കരശ്ശേരി, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പിആർ ഒബ്സ്ക്യൂറ എന്നിവരുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക