നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
സ്വയംഭൂവിന്റെ അപ്‍ഡേറ്റും പുറത്ത്.
കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ. നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. സ്വയംഭൂവിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ മാരെഡുമില്ലി കാടുകളില്‍ പ്രധാന ഭാഗം ചിത്രീകരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂവിന്റെ സംവിധാനം ഭരത് കൃഷ്‍ണമാചാരിയാണ്. മലയാളി നടി സംയുക്ത സ്‍പൈ സിനിമയില്‍ നായികയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. 'സ്വയംഭൂ'വും ഒരു പാൻ ഇന്ത്യൻ ചിത്രം ആണെന്നും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രാഹണം വംശിയായിരുന്നു നിര്‍വഹിച്ചത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ സ്‍പൈയുടെ സംഗീതം വിശാല്‍ ചന്ദ്രശഖറായിരുന്നു.
നിഖില്‍ സിദ്ധാര്‍ഥ നായക കഥാപാത്രമായ ചിത്രമായി പ്രദര്‍ശനത്തിനെത്തിയത് '18 പേജെസ്' ആണ്. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. അനുപമ പരമേശ്വരൻ നായികാ കഥാപാത്രവുമായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് എ വസന്താണ്. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് മലയാളത്തിന്റെ ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക