'ഒരുമിച്ച് ഒത്തിരി സന്തോഷം'; മയോനിയെ ചേർത്തണച്ച് ഗോപി സുന്ദർ, പതിവ് പോലെ കമന്റ് ബോക്സ് ഓഫ്
ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം ഒരുക്കിക്കൊണ്ട് കരിയർ ആരംഭിച്ച ആളാണ് ഗോപി സുന്ദർ. അവിടെ നിന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ സംഗീത ട്രൂപ്പിൽ എത്തിയതോടെയാണ് ഗോപിയുടെ കരിയറിൽ മാറ്റം വന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം ഒരുക്കി. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും ശ്രദ്ധനേടാൻ ഗോപി സുന്ദറിന് സാധിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഗോപി സുന്ദറിന് പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് ഇവയിൽ ഏറെയും. തന്റെ പെൺ സുഹൃത്തുക്കൾക്ക് ഒപ്പം പങ്കുവയ്ക്കുന്ന ഫോട്ടോകളാണ് വിമർശനങ്ങള്‍ക്കും ട്രോളുകൾക്കും കാരണമാകുന്നത്. ഇവയ്ക്ക് ചിലപ്പോൾ മറുപടിയും ഗോപി സുന്ദർ നൽകാറുണ്ട്.
അത്തരത്തിൽ ആർട്ടിസ്റ്റ് ആയ മയോനിയ്ക്ക് ഒപ്പമുള്ളൊരു ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ബീച്ച് സൈഡിൽ നിന്നുമുള്ളതാണ് ഫോട്ടോ. "ഒരുമിച്ച് ഒത്തിരി സന്തോഷം", എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ഗോപി സുന്ദർ കുറിച്ചത്. പതിവ് പോലെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ഫോട്ടോ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. മയോനിയുടെ യഥാർത്ഥ പേര് പ്രിയ നായർ എന്നാണ്. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചയാളാണ് ഗോപി സുന്ദറെന്നായിരുന്നു അന്ന് മയോനി കുറിച്ചത്.
ശേഷം പലപ്പോഴും മയോനിക്കൊപ്പമുള്ള ഫോട്ടോകൾ ഗോപി സുന്ദർ പങ്കിടാറുണ്ട്. കലർപ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഒരു പക്ഷിയെ പോലെ പറന്ന് ജീവിതമെന്ന യാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നുവെന്നായിരുന്നു മറ്റൊരിക്കൽ ഗോപിയെ കുറിച്ച് മയോനി കുറിച്ചത്.