മൂന്നാം നാൾ ലൂക്ക് ആന്റണിയുടെ പടയോട്ടം; നിഗൂഢത വിടാതെ 'റോഷാക്ക്' സ്റ്റിൽസ്
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ നിഗൂഢതയും സസ്പെൻസും നിറച്ചു കൊണ്ടുള്ള ടീസറും ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സ്റ്റിൽസുകൾ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമുള്ള മമ്മൂട്ടിയാണ് ഫോട്ടോയിൽ ഉള്ളത്. പ്രഖ്യാപന സമയം മുതൽ അണിയറ പ്രവർത്തകർ നില നിർത്തിയ നിഗൂഢതയും ഈ ചിത്രങ്ങളിലും ഉണ്ട്. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
"പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്ക് മമ്മൂക്ക... മലയാളത്തിന്റെ നിത്യവസന്തം എന്റെ പൊന്നിക്കാ, ഇനിയും എത്ര മുഖങ്ങൾ..വീണ്ടും യുവത്വം, ലൂക്ക് ആന്റണി ആയി താരരാജാവിന്റെ മറ്റൊരു നടനവിസ്മയം കാണാൻ വെയ്റ്റിംഗ്, ഇംഗ്ലീഷ് ലുക്ക് ഇക്ക", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.
സംവിധാനം രേവതി, നായികയായി കാജോള്‍; 'സലാം വെങ്കി' റിലീസ് പ്രഖ്യാപിച്ചു