തണ്ടും തടിയും ആരോഗ്യവും ഉണ്ടല്ലോ; വിഷ്ണുവിന് നേരെ ആക്രോശിച്ച് ദേവു, പൊട്ടിക്കരഞ്ഞ് ശ്രുതി
മിഥുന്റെ ധൈര്യത്തിലാണ് വിഷ്ണു തങ്ങളോട് അങ്ങനെ പെരുമാറിയതെന്നും ശ്രുതി പറയുന്നു.
ബിഗ് ബോസ് മലയാളം സീസണുകളിൽ വലിയ തർക്കങ്ങൾക്ക് വഴിവയ്ക്കാറുള്ള സെഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. അത്തരത്തിലുള്ള ടാസ്കുകളും ആയിരിക്കും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്നതും. പവക്കൂത്ത് എന്നാണ് സീസൺ ഫൈവിൽ ഇപ്പൾ നടന്നു കൊണ്ടിരിക്കുന്ന ടാസ്ക്. ഇതിനിടയിൽ ദേവു, ശ്രുതി, വിഷ്ണു എന്നിവർ തമ്മിലുള്ള തർക്കമാണ് നടക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിനിടെ ആണ് ഇന്ന് മൂന്നാമത്തെ സൈറൻ മുഴങ്ങിയത്. ഓടിപിടിച്ച് എല്ലാവരും പാവകൾ കൊണ്ടുവയ്ക്കുന്നതിനിടെ ബോക്സിൽ നിന്നും ശ്രുതി പാവ എടുത്തപ്പോൾ വിഷ്ണു അത് പിടിച്ച് വലിച്ചു. ദേവുവും കൂടി ചേർന്ന് വിഷ്ണുവിൽ നിന്നും പാവ എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ വിഷ്ണുവിന്റെ പാവ സ്ലോട്ടിനകത്ത് വയ്ക്കാൻ കൊണ്ടുപോയെന്ന് മിഥുൻ പറഞ്ഞതോടെയാണ് വിഷ്ണു പാവ വിട്ടത്. അപ്പോഴേക്കും ദേവുവിനും ശ്രുതിയ്ക്ക പാവ വയ്ക്കാൻ സാധിക്കാതെ വരികയും ഔട്ട് ആകുകയും ചെയ്തു. ഇത് വലിയ തർക്കത്തിനാണ് വഴിവച്ചത്.
അവന് കളിച്ച് ജയിച്ചൂടെ എന്ന് പറഞ്ഞ് ശ്രുതി ശബ്ദം ഉയർത്തുകയായിരുന്നു. തണ്ടും തടിയും ആരോഗ്യവും ഉണ്ടല്ലോ വൃത്തിക്ക് കളിച്ചൂടെ എന്ന് പറഞ്ഞ് ദേവുവും തർക്കത്തിലേർപ്പെട്ടു. മിഥുനാണ് വിഷ്ണുവിന് വേണ്ട കളിച്ചത് അതുകൊണ്ട് തന്നെ മിഥുനോടായിരുന്നു ദേവുവിന്റെ സംസാരം മുഴുവനും ഇതെല്ലാം കേട്ട് കൂളായി നിൽക്കുന്ന വിഷ്ണുവിനെ ആണ് പിന്നീട് ബിബി ഹൗസിൽ കാണാൻ സാധിച്ചത്. വളരെ ഇമോഷണലായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്. ഉച്ചത്തിൽ കരയുകയും ചെയ്തു.
കാസർകോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: രഞ്ജിത്തിനെതിരെ മദനോത്സവം സംവിധായകൻ
മിഥുന്റെ ധൈര്യത്തിലാണ് വിഷ്ണു തങ്ങളോട് അങ്ങനെ പെരുമാറിയതെന്നും ശ്രുതി പറയുന്നു. ഈ പിടിവലിക്കിടെ ശ്രുതിയുടെ അടുത്ത് ദേവുവിന്‍റെ പാവ നിലത്ത് കിടന്നിരുന്നു. ഇത് എടുത്തോണ്ട് ശ്രുതിയ്ക്ക് പോയ്ക്കൂടായിരുന്നോ എന്നാണ് ഷിജു ചോദിച്ചത്. ഇതിനെതിരെയും ശ്രുതി ബഹളം വച്ചു. മനീഷ വിഷയത്തില്‍ ഇടപെട്ടെങ്കിലും 'എന്തെങ്കിലും അറിഞ്ഞിട്ട് മാത്രമേ സംസാരിക്കാവു' എന്ന് ശ്രുതി പറയുകയും ചെയ്തു.
എന്താണ് പാവക്കൂത്ത്
ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകും. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഡോള്‍ വീട്ടില്‍ പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല. അതായത് ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്കില്‍ തെരഞ്ഞെടുക്കപ്പെടും.