'ഗന്ധര്‍വ്വ ഗാനം' പുറത്ത്: 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം എത്തി

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം 'റൈഫിള്‍ ക്ലബ്'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്വേത മോഹനും സൂരജ് സന്തോഷും ആലപിച്ച 'ഗന്ധര്‍വ്വ ഗാനം' എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Gandharva Ganam Rifle Club Aashiq Abu Rex Vijayan Shweta Mohan Sooraj Santhosh Vinayak Sasikumar

കൊച്ചി: ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം എത്തി. 'ഗന്ധര്‍വ്വ ഗാനം' എന്ന പാട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ശ്വേത മോഹന്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് റെക്സ് വിജയനാണ്. വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

വന്‍ താരനിരയുമായാണ്  'റൈഫിള്‍ ക്ലബ്' എത്തുന്നത്.  പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. 

ഇദ്ദേഹത്തെ കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാര്‍ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ"

ഏറ്റവും പ്രതിഫലമുള്ള സീരിയല്‍ നടി; ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ക്കെതിരെ 50 കോടിയുടെ മനനഷ്ടക്കേസ് നല്‍കി

Latest Videos
Follow Us:
Download App:
  • android
  • ios