Asianet News MalayalamAsianet News Malayalam

ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയേക്കാള്‍ മുന്നില്‍ കോലി! കാര്യമറിയാതെ ക്രിക്കറ്റ് ആരാധകര്‍

ബൗളര്‍മാരില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അക്‌സര്‍ പട്ടേല്‍ ഏഴാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാത്തുണ്ട്.

virat kohli pips ravindra jadeja in icc t20 all rounders ranking
Author
First Published Jul 3, 2024, 3:23 PM IST

ദുബായ്: കഴിഞ്ഞ ദിവസമാണ് ഐസിസി പുതുക്കിയ ടി20 റാങ്കിംഗ് പുറത്തുവിട്ടത്. മികച്ച ടീമുകളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണുണ്ടായത്. ലോകകപ്പില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍ 12-ാം സ്ഥാനത്താണ്. 

ബൗളര്‍മാരില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അക്‌സര്‍ പട്ടേല്‍ ഏഴാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാത്തുണ്ട്. 12 സ്ഥാനങ്ങള്‍ കടന്ന് ജസ്പ്രിത് ബുമ്ര 12-ാമനായി. അര്‍ഷ്ദീപ് സിംഗ് തൊട്ടുപിന്നില്‍. നാല് സ്ഥാനങ്ങളാണ് അര്‍ഷ്ദീപ് മെച്ചപ്പെടുത്തിയത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രസകരമായ മറ്റൊരു കാര്യമുണ്ടായിരുന്നു. ഐസിസിയുടെ പട്ടിക പ്രകാരം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേക്കാള്‍ മുന്നിലാണ് സീനിയര്‍ ബാറ്ററായ വിരാട് കോലി.

95-ാം സ്ഥാനത്താണ് ജഡേജ. അദ്ദേഹത്തേക്കാള്‍ പത്ത് സ്ഥാനം മുന്നിലാണ് കോലി. 85-ാം റാങ്കിലുള്ള കോലിക്ക് പിന്നിലാണ് ആഷ്ടണ്‍ അഗര്‍ (ഓസ്‌ട്രേലിയ), ഒഡെയ്ന്‍ സ്മിത്ത് (വെസ്റ്റ് ഇന്‍ഡീസ്), മാര്‍ക് ചാപ്മാന്‍ (ന്യൂസിലന്‍ഡ്), കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക), ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്) തുടങ്ങിയ താരങ്ങള്‍. ഇതിലെ അത്ഭുതമെന്തെന്ന് വച്ചാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കോലി ടി20യില്‍ പന്ത് പോലും എറിഞ്ഞിട്ടില്ല. ഇതുവരെ 25.2 ഓവറുകളില്‍ നാല് ടി20 വിക്കറ്റുകള്‍ മാത്രമാണ് കോലി നേടിയത്.

ഇഷാന്‍ കിഷനെ പാടെ തഴഞ്ഞു, ശ്രേയസുമില്ല! സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് തഴയപ്പെട്ട പ്രമുഖരെ അറിയാം

അതേസമയം, ലോകകപ്പില്‍ ഹാര്‍ദിക് പുറത്തെടുത്ത പ്രകടനമാണ് താരത്തെ ഒന്നിലെത്തിച്ചത്. ലോകകപ്പില്‍ 11 വിക്കറ്റും 144 റണ്‍സും നേടിയ ഹാര്‍ദിക് ഇന്ത്യയുടെ എക്സ് ഫാക്റ്ററായിരുന്നു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹാര്‍ദിക് ഒന്നിലെത്തിയത്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി എന്നിവരെ മറികടന്നണ് ഹാര്‍ദിക്കിന്റെ നേട്ടം. നബി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹസരങ്ക രണ്ടാം സ്ഥാനത്ത് തുടരുന്നു. മാര്‍കസ് സ്‌റ്റോയിനിസ് (ഓസ്‌ട്രേലിയ), സിക്കന്ദര്‍ റാസ (സിംബാബ്‌വെ), ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 

ഇവരെല്ലാം ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ദിപേന്ദ്ര സിംഗ് ഐറി (നേപ്പാള്‍), ലിയാം ലിംവിഗ്സ്റ്റണ്‍ (ഇംഗ്ലണ്ട്), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), മൊയീന്‍ അലി (ഇംഗ്ലണ്ട്) എന്നിവരെ ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

Latest Videos
Follow Us:
Download App:
  • android
  • ios