ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരന് നൽകിയിട്ടുണ്ട്
ദില്ലി: ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്‍റെ ചുമതലയിൽ പ്രകാശ് ജാവ്ദേക്കർ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരംഗിക്കായിരിക്കും. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന അനിൽ ആന്‍റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതലയുണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സഹ കോർഡിനേറ്റർ സ്ഥാനം വി മുരളീധരനും നൽകിയിട്ടുണ്ട്.
15 ദിവസത്തിനിടെ 10 പാലം പൊളിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ; എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം