സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന; സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.

ten year jail sentence and fine for saudi citizen over financial fraud

റിയാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും സൗദി കോടതി ശിക്ഷ വിധിച്ചു. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആളുകളെ കബളിപ്പിച്ച് 18 ലക്ഷം റിയാൽ പ്രതി തെൻറ ‘ഷെൽ കമ്പനി’ മുഖേന നിക്ഷേപ കരാറുണ്ടാക്കുകയും അതുവഴി സാമ്പത്തിക നിക്ഷേപം നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾക്ക് വേണ്ടി മേൽ കോടതിയി ലേക്ക് റഫർ ചെയ്യുകയും വിചാരണാനടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.

Read Also - വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

ഏതൊരാളും സാമ്പത്തിക നിക്ഷേപം നടത്തുമ്പോൾ ആദ്യം നിക്ഷേപ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആധികാരികത ഉറപ്പുവരുത്താനും മികച്ച നിക്ഷേപ രീതികൾ പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios