Asianet News MalayalamAsianet News Malayalam

നായകനായി ശുഭ്മാൻ ഗിൽ, 3 യുവതാരങ്ങൾക്ക് അരങ്ങേറ്റം; സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്കോററും നായകനുമായ റുതുരാജ് ഗെയ്ക്‌വാദ് എത്തും. നാലാം നമ്പറില്‍ റിയാന്‍ പരാഗ് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറും.

India vs Zimbabwe- 1st T20I possible Playing 11, 3 players to debute
Author
First Published Jul 5, 2024, 3:18 PM IST

ഹരാരെ: ടി20  ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരക്കിറങ്ങുകയാണ്. സിംബാബ്‌വെയാണ് എതിരാളികള്‍. ലോകകപ്പില്‍ കളിച്ച ആരും അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലില്ല. പൂര്‍ണമായും ഐപിഎല്ലില്‍ തിളങ്ങിയ യുവനിരയുമായാണ് ശുഭ്മാന്‍ ഗില്ലിന്‍റെ നായകത്വത്തില്‍ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടാനിറങ്ങുന്നത്.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യൻ കുപ്പായത്തില്‍ നാളെ ആരൊക്കെ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മ അരങ്ങേറാനാണ് സാധ്യത. അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇടം കൈ വലം കൈ കോംബിനേഷനും ഉറപ്പുവരുത്താനാവും. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ അഭിഷേകിനെ ഓള്‍ റൗണ്ടറായും പരിഗണിക്കാനാവും.

ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരക്ക് നാളെ തുടക്കം, ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികള്‍

മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്കോററും നായകനുമായ റുതുരാജ് ഗെയ്ക്‌വാദ് എത്തും. നാലാം നമ്പറില്‍ റിയാന്‍ പരാഗ് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറും. ഐപിഎല്ലില്‍ രാജസ്ഥാനായി മിന്നും പ്രകടനം പുറത്തെടുത്ത പരാഗ് സ്പിന്‍ ഓള്‍ റൗണ്ടറുമാണ്. ലോകകപ്പ് ടീമില്‍ നര്‍ഭാഗ്യം കൊണ്ട് സ്ഥാനം നഷ്ടമായ റിങ്കു സിംഗാകും ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തുക. ഇന്ത്യക്കായി ഇതുവരെ 15 ടി20 മത്സരങ്ങള്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയിലും 180 സ്ട്രൈക്ക് റേറ്റിലും റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്.

സഞ്ജു സാംസണിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്ക് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ എത്തുമ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി ആകും ടീമിലെത്തുക. പേസര്‍മാരായി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും എത്തുമ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ ഹര്‍ഷിത് റാണയും നാളെ ഇന്ത്യക്കായി അരങ്ങേറും.

മരംകയറിയ ആവേശം, ഇന്ത്യൻ ടീമിന്‍റെ വിക്ടറി പരേഡിനൊപ്പം വൈറലായി ആരാധകൻ; പ്രതികരിച്ച് രോഹിത്തും കോലിയും

സിംബാബ്ഴെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം; ശുഭ്മാന്‍ ഗില്‍, അഭിഷേ് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ്, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios