ഗാംഗുലിക്ക് എതിര്‍പ്പ്! പക്ഷേ രോഹിത്തിന് ഓസീസ് താരം ട്രാവിസ് ഹെഡിന്റെ പിന്തുണ
ഇത്തരം സാഹചര്യങ്ങളില്‍ ഞാനും ഇങ്ങനെയായിരിക്കുമെന്ന് ഹെഡ് വ്യക്തമാക്കി.
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. രോഹിത്തിന് പകരം ടീമിനെ നയിക്കുന്നത് ജസ്പ്രിത് ബുമ്രയായിരിക്കും. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് രണ്ടാം ടെസ്റ്റിന് മുമ്പായി ഓസ്‌ട്രേലിയയിലെത്തും. ഡിസംബര്‍ ആറിനാണ് രണ്ടാം ടെസ്റ്റ്. ഇതിനിടെ രോഹിത്തിന്റെ തീരുമാനത്തോട്് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.
രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയയില്‍ എത്തുമായിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''ടീമിന് രോഹിത്തിന്റെ നേതൃത്വം ആവശ്യമുള്ള സമയമാണിത്. രോഹിത് ഉടന്‍ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. എത്രയും വേഗം അദ്ദേഹം ഓസ്ട്രേലിയയിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് എത്തുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്, ഇതിന് ശേഷം രോഹിത് മറ്റൊരു പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകില്ല.'' ഗാംഗുലി പറഞ്ഞു.
ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ
എന്നാലിപ്പോള്‍ രോഹിത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. ഇത്തരം സാഹചര്യങ്ങളില്‍ ഞാനും ഇങ്ങനെയായിരിക്കുമെന്ന് ഹെഡ് വ്യക്തമാക്കി. ''രോഹിത്തിന്റെ തീരുമാനത്തോട് ഞാന്ഡ പൂര്‍ണമായും യോജിക്കുന്നു. ഈ സാഹചര്യത്തില്‍ ഞാനും ഇതുതന്നെ ചെയ്യുമായിരുന്നുള്ളൂ.'' ഹെഡ് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.