മുഖം സുന്ദരമാക്കാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

വെള്ളരിക്ക നീര് ചർമ്മത്തിൽ പുരട്ടി പതിനഞ്ച് മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യാം. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

cucumber face pack for glow and healthy skin and face

വെള്ളരിക്ക ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചതാണ്. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ സി ചർമ്മത്തെ ആരോഗ്യകരവും യുവത്വവും ദൃഢവുമുള്ളതായി മാറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം.

ഒന്ന്

വെള്ളരിക്ക നീര് ചർമ്മത്തിൽ പുരട്ടി പതിനഞ്ച് മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യാം. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

രണ്ട്

ചർമ്മത്തെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നതിനായി ഈർപ്പം എല്ലായിപ്പോഴും ഒരു പ്രധാനമാണ്. 
രണ്ട് സ്പൂൺ വെള്ളരിക്ക പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. 

മൂന്ന്

ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

നാല്

ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ സഹായിക്കും.

എപ്പോഴും ക്ഷീണമാണോ? എങ്കിൽ കാരണങ്ങൾ ഇതാകാം

 

Latest Videos
Follow Us:
Download App:
  • android
  • ios