Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ശ്രീലങ്ക! നിസ്സങ്കയ്ക്ക് സെഞ്ചുറി, ഓവല്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റ് ജയം

ദിമുത് കരുണാരത്‌നെ (8) ആദ്യം പുറത്തായെങ്കിലും കുശാല്‍ മെന്‍ഡിസ് (39), എയ്ഞ്ചലോ മാത്യൂസ് (പുറത്താവാതെ 32) എന്നിവരെ കൂട്ടുപിടിച്ച് നിസ്സങ്ക ലങ്കയെ സുപ്രധാന വിജയത്തിലേക്ക് നയിച്ചു.

sri lanka won over england by eight wickets in third test
Author
First Published Sep 9, 2024, 7:58 PM IST | Last Updated Sep 9, 2024, 7:58 PM IST

കെന്നിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം. കെന്നിംഗ്ടണ്‍ ഓവലില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 40.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 127 റണ്‍സുമായി പുറത്താവാതെ നിന്ന പതും നിസ്സങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: 325, 156 & 263, 219. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കാനായത് ലങ്കയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണ്. ഇംഗ്ലണ്ടില്‍, ലങ്കയുടെ നാലാം ജയമാണിത്.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ലങ്കയ്ക്ക് ഒട്ടും വിയര്‍ക്കേണ്ടി വന്നില്ല. ദിമുത് കരുണാരത്‌നെ (8) ആദ്യം പുറത്തായെങ്കിലും കുശാല്‍ മെന്‍ഡിസ് (39), എയ്ഞ്ചലോ മാത്യൂസ് (പുറത്താവാതെ 32) എന്നിവരെ കൂട്ടുപിടിച്ച് നിസ്സങ്ക ലങ്കയെ സുപ്രധാന വിജയത്തിലേക്ക് നയിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ നിസ്സങ്ക 124 പന്തുകള്‍ നേരിട്ടു. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്‌സ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 355 റണ്‍സാണ് നേടിയത്. ഒല്ലി പോപ്പ് (154), ബെന്‍ ഡക്കറ്റ് (86) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ലങ്കയ്ക്ക് വേണ്ടി മിലന്‍ രത്‌നായകെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ബംഗ്ലാദേശിനെതിരെ ഷമിയും ശ്രേയസുമില്ല! ഇരുവരേയും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കാരണങ്ങള്‍ നിരവധി

മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 263ന് പുറത്താവുകയായിരുന്നു. നിസ്സങ്ക (64), ധനഞ്ജയ ഡിസില്‍വ (69), കമിന്ദു മെന്‍ഡിസ് (64) എന്നിവരാണ് തിളങ്ങിയത്. ജോഷ് ഹള്‍, ഒല്ലി സ്‌റ്റോണ്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് തകര്‍ന്നു. കേവലം 156 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ജാമി സ്മിത്ത് (67) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര നാല് വിക്കറ്റെടുത്തു. പിന്നാലെ വിജയലക്ഷ്യത്തിലേക്ക് ലങ്ക അനായാസം അടുത്തു.

 

Latest Videos
Follow Us:
Download App:
  • android
  • ios