വന്ദേഭാരത് ഉദ്ഘാടന വേദിയിൽ തിക്കും തിരക്കും, വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

ഫ്ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോൾ തിരക്കിനിടയിൽ എംഎൽഎ വീഴുകയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

BJP Woman MLA falls on rail track while flagging off Vande Bharat train

ഇറ്റാവ (യുപി): ആഗ്ര-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎൽഎ സരിതാ ബദൗരിയയാണ് റെയിൽവേ ട്രാക്കിൽ വീണത് സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ വെർച്വൽ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎൽഎ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകളിൽ എത്തിയതോടെയാണ് തിരക്കുണ്ടായത്.

20175 എന്ന നമ്പറിലുള്ള ട്രെയിൻ ആഗ്രയിൽ നിന്ന് റെയിൽവേ മന്ത്രി രവ്‌നീത് സിംഗ് ബിട്ടു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോൾ തിരക്കിനിടയിൽ എംഎൽഎ വീഴുകയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡോക്ടറെ കണ്ടശേഷം വീട്ടിൽ വിശ്രമിക്കുകയാണെന്നും നിസാരമായ പരിക്കാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

 

 

സമാജ്‌വാദി പാർട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുൻ ബിജെപി എംപി രാം ശങ്കർ, നിലവിലെ എംഎൽഎ സരിതാ ബദൗരിയ എന്നിവരുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കൾ ഫ്ലാഗ്ഓഫിൽ പങ്കെടുക്കാൻ ഒത്തുകൂടിയതോടെ വേദിയിൽ ബഹളമുണ്ടായെന്നും വീഡിയോയിൽ വ്യക്തമാണ്. യഥാസമയം ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ബദൗരിയയെ ഉടൻ തന്നെ പോലീസ് ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഗ്രയ്ക്കും വാരണാസിക്കും ഇടയിൽ 7 മണിക്കൂറെടുക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios