Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിനെ എഴുതിത്തള്ളരുത്! ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ഗവാസ്‌കര്‍

ബംഗ്ലാദേശാവട്ടെ പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ്. അതും അതും അവരുടെ നാട്ടില്‍.

sunil gavaskar says bangladesh may be a challenge for india
Author
First Published Sep 16, 2024, 7:43 PM IST | Last Updated Sep 16, 2024, 7:43 PM IST

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ്. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര 19ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശാവട്ടെ പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ്. അതും അതും അവരുടെ നാട്ടില്‍. ഇപ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ബംഗ്ലാദേശിനെ എഴുതിത്തള്ളരുതെന്നാണ് അദ്ദേഹം പറുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''പലപ്പോഴും ഇന്ത്യക്ക് ഷോക്ക് തന്നിട്ടുള്ള ടീമാണ് ബംഗ്ലാദേസ്. 2007 ഏകദിന ലോകകപ്പ് മുതല്‍ തുടങ്ങുന്നു അത്. 2012 ലെ ഏഷ്യ കപ്പ്, 2015, 2022 വര്‍ഷങ്ങളിലെ നിശ്ചിത ഓവര്‍ പരമ്പരകളിലെ അപ്രതീക്ഷിത തോല്‍വികള്‍ തുടങ്ങിയവയെല്ലാം നമ്മുടെ മനസിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ആദ്യടെസ്റ്റ് വിജയത്തിനരികെ എത്തിയിന്നു. ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.'' ഗവാസ്‌കര്‍ പറഞ്ഞു. 

രണ്ട് വാക്ക് മാത്രം! വിമര്‍ശകരുടെ വായടപ്പിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഇഷാന്‍ കിഷന്‍

മികച്ച യുവനിരയുണ്ടെന്നും ഗവാസ്‌ക്കര്‍. ''പാകിസ്ഥാനെ അവരുടെ നാട്ടില്‍ തകര്‍ത്ത് ഒരു വലിയ സൂചന ബംഗ്ലാദേശ് നല്‍കിയിട്ടുണ്ട്. അന്ന് ധാക്കയിലും അവര്‍ മികച്ച പോരാട്ടം പുറത്തെടുത്തു. ബംഗ്ലാ ടീമില്‍ ഇപ്പോള്‍ മികച്ച സ്പിന്നര്‍മാരുണ്ട്. എതിരാളികളെ ഒട്ടും ഭയക്കാതെ അവര്‍ കളിക്കാന്‍ പഠിച്ചു. പാകിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് ഈ യുവനിരയാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാല്‍.

Latest Videos
Follow Us:
Download App:
  • android
  • ios