Asianet News MalayalamAsianet News Malayalam

'നന്നായി കളിക്കുമ്പോള്‍ സൂപ്പര്‍മാന്‍ എന്നൊക്കെ വിളിക്കും, പുറത്താവുമ്പോള്‍ പേര് മാറ്റും'; ചിരിപടര്‍ത്തി സഞ്ജു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു കളിച്ച അവസാന ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.

sanju samson on south african tour and more
Author
First Published Oct 16, 2024, 4:34 PM IST | Last Updated Oct 16, 2024, 4:34 PM IST

xതിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആയിരിക്കും മലയാളി താരം സഞ്ജു സാംസണിന്റെ അടുത്ത ഇന്റര്‍നാഷണല്‍ മത്സരം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം കഴിഞ്ഞ ദിവസമാണ് സഞ്ജു കേരളത്തില്‍ തിരിച്ചെത്തിയത്. രഞ്ജി ട്രോഫി കളിക്കുന്ന കേരള ക്യാംപ് സഞ്ജു സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരളാ ടീമിലും സഞ്ജു ഇടം നേടി. അതിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും സഞ്ജു സംസാരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു കളിച്ച അവസാന ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് സഞ്ജു കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. സഞ്ജുവിന്റെ വാക്കുകള്‍... ''ഒരു ദക്ഷിണാഫ്രിക്കന്‍ പരമ്പര വരുന്നുണ്ടെന്ന് വരുമ്പോള്‍ തന്നെ ഒരുപാട് നല്ല ഓര്‍മകള്‍ മനസിലേക്ക് വരുന്നു. അവിടെ കളിക്കുന്നതിന് മുമ്പ് കഠിനാധ്വാം ചെയ്യണം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളിലെ സമാനമായ സാഹചര്യം ഇവിടെ ഒരുക്കിയെടുക്കണം. എത്ര ഫാസ്റ്റ് ബൗളര്‍മാരെ വച്ച് പരിശീലനം നടത്തണം. എന്നൊക്കെയുള്ള ചിന്തകളാണ് മനസിലൂടെ പോയികൊണ്ടിരിക്കുന്നത്. കൂടെ രഞ്ജി ട്രോഫിയില്‍ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു.'' സഞ്ജു പറഞ്ഞു.

കോലി പിന്നില്‍! ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും അജയ് ജഡേജ ഇന്ത്യയിലെ സമ്പന്ന ക്രിക്കറ്ററായി

തനിക്ക് കിട്ടുന്ന വിശേഷണങ്ങളോടും സഞ്ജു പ്രതികരിച്ചു. ''വിശേഷണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. അത് അങ്ങനെയാണ്, സെഞ്ചുറിയൊക്കെ നേടുമ്പോള്‍ ആളുകള്‍ സൂപ്പര്‍ മാന്‍ എന്നൊക്കെ വിളിക്കും. പക്ഷേ, രണ്ട് മത്സരങ്ങളില്‍ പുറത്താവുമ്പോള്‍ വേറെ പേരും വിളിക്കും.'' ചിരിയോടെ സഞ്ജു പറഞ്ഞു. ''നന്നായിട്ട് ചെയ്യുമ്പോള്‍ ഇത്തരം വിശേഷണങ്ങള്‍ ഒക്കെ ആസ്വദിക്കാറുണ്ട്. എന്നാല്‍ പുറത്താവുമ്പോള്‍ വിഷമം വരും. ആ വിഷമത്തില്‍ നിന്ന് മോചിതനാവാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കും. അതുകൊണ്ടുതന്നെ നല്ല നിമിഷങ്ങള്‍ മതിയാവോളം ആസ്വദിക്കുക.'' സഞ്ജു കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം കൂടുതല്‍ സന്തോഷം തോന്നിയത് മറുവശത്തുനിന്ന് സൂര്യകുമാര്‍ തന്നെ ഹെല്‍മെറ്റ് ഊരി ആഘോഷിക്കാനായി ഓടി വന്നപ്പോഴായിരുന്നുവെന്നും സഞ്ജു.

Latest Videos
Follow Us:
Download App:
  • android
  • ios