Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻ ധോണിയോ അശ്വിനോ, കണക്കുകൾ പറയുന്നതിങ്ങനെ...

അശ്വിന്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയാണോ അശ്വിനാണോ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാനെന്ന് സോഷ്യൽമീഡിയയിൽ ചർച്ച.

R Ashwin MS Dhoni comparison for test cricket batting record
Author
First Published Sep 22, 2024, 7:07 PM IST | Last Updated Sep 22, 2024, 7:09 PM IST

മുംബൈ: ചെന്നൈ ടെസ്റ്റിൽ ബം​ഗ്ലാദേശിനെതിരെ ആര്‍. അശ്വിന്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയാണോ അശ്വിനാണോ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാനെന്ന് സോഷ്യൽമീഡിയയിൽ ചർച്ച. അശ്വിൻ സെഞ്ച്വറി നേടി, ടീമിനെ കരകയറ്റിയിരുന്നു. പിന്നാലെയാണ് മികച്ചവൻ ആരെന്ന ചർച്ചയുയർന്നത്. 90 ടെസ്റ്റ് മത്സരങ്ങൾ കളിച്ച എംഎസ് ധോണി 144 ഇന്നിങ്സുകളിലാണ് ബാറ്റ് ചെയ്തത്. ഒരു ഡബിൾ സെഞ്ച്വറിയുൾപ്പെടെ ആറ് സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും നേടി. 38.09 ശരാശരിയിൽ 4876 റൺസ് നേടി. 224 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. വിദേശത്ത് സെഞ്ച്വറി ധോണി നേടിയിട്ടില്ല. അശ്വിൻ ഇതുവരെ 101 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. 142 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്തു. 26.94 ശരാശരിയിൽ 3422 റൺസ് നേടി. ആറ് സെഞ്ച്വറിയും 14 അർധ സെഞ്ച്വറിയും അശ്വിന്റെ പേരിലുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ ആറാമനോ ഏഴാമനോ ആയിട്ടായിരുന്നു അശ്വിൻ ഏറെ ഇന്നിങ്സിലും കളിച്ചിരുന്നത്. 

ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ നാലാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. 99 വിക്കറ്റുകളാണ് നാലാം ഇന്നിംഗ്സില്‍ മാത്രം അശ്വിന്‍ വീഴ്ത്തിയത്. 94 വിക്കറ്റെടുത്തിരുന്ന അനില്‍ കുബ്ലെയാണ് അശ്വിന്‍ ഇന്ന് മറികടന്നത്. ബിഷന്‍ സിംഗ് ബേദി(60), ഇഷാന്ത് ശര്‍മ/ രവീന്ദ്ര ജഡേജ(54) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്.

വിക്കറ്റില്‍ ആറാടി അശ്വിന്‍, ബംഗ്ലാദേശിനെ കറക്കി വീഴത്തി ഇന്ത്യ; ചെന്നൈ ടെസ്റ്റില്‍ വമ്പന്‍ ജയം

ഇന്ന് ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അശ്വിന്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 522 വിക്കറ്റുകളുമായാണ് അശ്വിന്‍ എട്ടാമത് എത്തിയത്. 530 വിക്കറ്റുകള്ള ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ ആണ് അശ്വിന് തൊട്ടു മുന്നിലുള്ളത്. ഗ്ലെന്‍ മക്‌ഗ്രാത്ത്(563), സ്റ്റുവര്‍ട്ട് ബ്രോഡ്(604), അനില്‍ കുംബ്ലെ(619), ജെയിംസ് ആന്‍ഡേഴ്സണ്‍(704), ഷെയ്ന്‍ വോണ്‍(708), മുത്തയ്യ മുരളീധരന്‍(800) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളവര്‍.

Latest Videos
Follow Us:
Download App:
  • android
  • ios