വരുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാന്‍ കാരണക്കാരന്‍ വിരാട് കോലി; കാരണം വ്യക്തമാക്കി കാംപ്രിയാനി
മൂന്ന് ഒളിംപിക്‌സ് സ്വര്‍ണം നേടിയ ഇതിഹാസ താരം 29ആം വയസ്സില്‍ അപ്രതീക്ഷിതമായി വിരമിക്കുകയായിരുന്നു.
പാരീസ്: അടുത്ത ഒളിംപിക്‌സുകളിലും ക്രിക്കറ്റ് മത്സരയിനമായി തുടരാന്‍ സാധ്യതയുണ്ടെന്ന് ലോസ് ആഞ്ചലസ് ഒളിംപിക്‌സിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നിക്കോളോ കാംപ്രിയാനി. വിരാട് കോലിക്ക് ടി20 ലോക കിരീടം നേടാനായതില്‍ സന്തോഷം ഉണ്ടെന്നും ക്യാംപ്രിയാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇറ്റലിയില്‍ നിന്നുള്ള ആദ്യ ലോക ഷൂട്ടിംഗ് ചാംപ്യനാണ് അദ്ദേഹം. മൂന്ന് ഒളിംപിക്‌സ് സ്വര്‍ണം നേടിയ ഇതിഹാസ താരം 29ആം വയസ്സില്‍ അപ്രതീക്ഷിതമായി വിരമിക്കുകയായിരുന്നു. ശേഷം ഒളിമ്പിക്‌സിലേക്ക് അഭയാര്‍ത്ഥി ടീമിനെ സജ്ജരാക്കുന്നവരില്‍ പ്രധാനിയായി അദ്ദേഹം.
2028ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ എന്ന ഉത്തരവാദിത്തത്തിന്റെ കൂടി ഭാഗമായി. 108 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയ കാംപ്രിയാനി, ടി20 ക്രിക്കറ്റ് മത്സരയിനമായി തുടരുമെന്ന പ്രതീക്ഷയിലാണ്. വിരാട് കോലിയുടെ താരപരിവേഷം മുന്‍നിര്‍ത്തി ആണ് കാംപ്രിയാനി ലോസ് ആഞ്ജല്‍സില്‍ മത്സരക്രമത്തില്‍ ക്രിക്കറ്റിനായി വാദിച്ചത്. ലോകകപ്പ് ജയത്തിന് ശേഷം വിരമിച്ച കോലി 2028ലെ ഒളിംപിക്‌സില്‍ കളിക്കാണുണ്ടാകില്ലേന്നത് അംഗീകരിക്കുന്നുവെന്ന് കാംപ്രിയാനി പറഞ്ഞു.
അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തി ദ്രാവിഡിന്റെ മകന്‍ സമിത്! എങ്കിലും വരവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ഒരു ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യ ഒളിംപിക്‌സ് മെഡലുകള്‍ നേടിയതില്‍ സന്തോഷം ഉണ്ടെന്നും കാംപ്രിയാനി വ്യക്തമാക്കി.