Asianet News MalayalamAsianet News Malayalam

മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്! ചുമതലയേറ്റെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് സിറാജ്.

Mohammed Siraj officially taken on the role of Deputy Superintendent of Police
Author
First Published Oct 11, 2024, 8:38 PM IST | Last Updated Oct 11, 2024, 8:38 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി ഔദ്യോഗികമായി ചുമതലയേറ്റു. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാര്‍ജെടുത്തത്. വെള്ളിയാഴ്ച തെലങ്കാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ചുമതലയേറ്റെടുത്തത്. സിറാജിനൊപ്പം എം പി എം. അനില്‍ കുമാര്‍ യാദവ്, മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്. ഹൈദരാബാദില്‍ ജനിച്ച സിറാജ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ചു. ചടങ്ങില്‍ സിറാജിന്റെ ക്രിക്കറ്റ് നേട്ടങ്ങളെയും സംസ്ഥാനത്തോടുള്ള അര്‍പ്പണബോധത്തെയും ആദരിച്ചു. തന്റെ പുതിയ റോളില്‍ പലരെയും പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതം തുടരും.'' എക്‌സ് പോസ്റ്റില്‍ പൊലീസ് വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് സിറാജ്. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്തതായി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് കളിക്കുക. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയാല്‍ സിറാജിന് മിക്കവാറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടാകാന്‍ ഇടമില്ലെന്ന വാര്‍ത്തുകളും പുറത്തുവരുന്നുണ്ട്. ഇടം കൈയന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കുന്ന ആകാശ് ദീപ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. 

ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും ആകാശ് ദീപ് രണ്ട് അസാധ്യ പന്തുകളിലാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. സിറാജ് ഫോമിലായില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയയിലും മൂന്നാം പേസറുടെ റോളിലേക്ക് ആകാശ് ദീപ് എത്തിയാലും അത്ഭുതപ്പെടാനില്ല.

Latest Videos
Follow Us:
Download App:
  • android
  • ios