'ഉപദ്രവിക്കരുത്, കരഞ്ഞിട്ടും വിട്ടില്ല'; 14 കാരിയെ കാറിൽ കയറ്റി പീഡിപ്പിച്ചു, വീഡിയോ പകർത്തി, 20 വർഷം തടവ്

പെൺകുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ.

46 year old Man sentenced to 20 years for recording and narrating 14 year old girl sexual assault in North Texas

ഡാലസ്: യുഎസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ  കുറ്റക്കാരണെന്ന്  കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വർഷം കഠിന തടവ് വിധിച്ചു. പ്രതികളായ വിൻസെന്‍റ് ജെറോം തോംസൺ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇതിൽ വിൻസെന്‍റ് ജെറോം തോംസണിനാണ് കോടി 20 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന്  ടെക്‌സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടൺ അറിയിച്ചു.  മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറിൽ വിധിക്കും. 2021 ഒക്‌ടോബർ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ലിഫ്റ്റ് ഓഫർ ചെയ്ത് കാറിൽ കയറ്റിയ ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 

പെൺകുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ. കാറിന്‍റെ പിൻസീറ്റിലേക്ക് കുട്ടിയെ കയറ്റിയ പ്രതികൾ വാഹനം ആളില്ലാ വഴിയിൽ നിർത്തി. പിന്നീട് ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. 

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് കുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികൾ തയ്യാറായില്ലെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഇരുവരെയും ലൈംഗിക കുറ്റവാളികളായി പ്രഖ്യാപിച്ച കോടതി പ്രതികളിലൊരാൾക്ക് 20 വർഷം കഠിന് തടവ് വിധിക്കുകയായിരുന്നു.

Read More : ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി, അതേ വീട്ടിൽ ഭർത്താവും മരിച്ച നിലയിൽ

Latest Videos
Follow Us:
Download App:
  • android
  • ios