World Arthritis Day 2024 : സന്ധിവാതം അഥവാ ആർത്രൈറ്റിസ് ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്...
തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെയും ആർത്രൈറ്റിസ് ബാധിക്കാം.
എല്ലാ വർഷവും ഓക്ടോബർ 12 ലോക സന്ധിവാത ദിനം ആചരിക്കുന്നു. ആർത്രൈറ്റിസ്, മറ്റ് റുമാറ്റിക്, മസ്കുലോസ്കലെറ്റൽ രോഗങ്ങൾ (ആർഎംഡി) എന്നിവയെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനായാണ് ലോക ആർത്രൈറ്റിസ് ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സന്ധിവാത പ്രശ്നം അലട്ടുന്നു. 1996-ൽ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇൻ്റർനാഷണൽ (ARI) ആണ് ലോക സന്ധിവാത ദിനത്തിന് തുടക്കമിട്ടത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെയും ആർത്രൈറ്റിസ് ബാധിക്കാം.
സന്ധിവാതത്തിൻ്റെ ലക്ഷണങ്ങൾ
1. സന്ധികളിൽ വേദന അനുഭവപ്പെടുക
2. സന്ധികളിൽ നീരും, ചുവപ്പ് നിറവും ഉണ്ടാകുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്.
3. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ, ശരിയായി ഇരിക്കാനോ, ഒരു വസ്തു എടുക്കാനോ സാധിക്കാത്തത്.
4. സ്ഥിരമായി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതും, രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും സന്ധിവാദത്തിന്റെ ലക്ഷണമാണ്.
6. ഒന്നോ അതിലധികമോ സന്ധികളിൽ വീക്കം.
7. സന്ധികൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്.
8. ബലഹീനതയും പേശി വേദനയും.
എന്തുകൊണ്ടാണ് ആർത്രൈറ്റിസ് സ്ത്രീകളെ കൂടുതൽ ബാധിക്കുന്നത്?
ഹോർമോൺ, ജനിതക, ജീവിതശൈലി ഘടകങ്ങൾ എന്നിവ സന്ധിവാതം സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം, ഈസ്ട്രജൻ്റെ കുറവ് ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA) പോലെയുള്ള സ്വയം രോഗപ്രതിരോധ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അധിക ഭാരം സന്ധികളെ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭാരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫാറ്റി ഫിഷ് (സാൽമൺ, മത്തി), ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ പോലുള്ള ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ സ്ഥിരമായ ഭക്ഷണത്തിൻ്റെ ഭാഗമാക്കുക.
വിറ്റാമിൻ ഡിയും കാൽസ്യവും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക്. അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും സന്ധികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും കാൽസ്യം സഹായിക്കുന്നു. ഗർഭകാലത്തും ആർത്തവവിരാമത്തിലും ഉണ്ടാകുന്ന ഹോർമോണൽ മാറ്റങ്ങളും സന്ധിവേദനയ്ക്കും സന്ധികളിലെ പിരിമുറുക്കത്തിനും കാരണമാകാം. അമിതവണ്ണം, അലസമായി ജീവിതശൈലി എന്നിവയും സന്ധിവേദനയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍