മിന്നു മണി ഓസ്‌ട്രേലിയക്ക് പറക്കും; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ അറിയാം

യുവ ഓഫ്സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കാണ് ശ്രേയങ്കയ്ക്ക് വിനയായത്.

minnu mani included and india women squad for australia tour

മുംബൈ: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മിന്നു മണിയും. ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. അതേസമയം, മറ്റ് മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന്‍ എന്നിവര്‍ ഏകദിന ടീമിലില്ല. മാത്രമല്ല 16 അംഗ ടീമില്‍ നിന്ന് ഓപ്പണര്‍ ഷെഫാലി വര്‍മയേയും ടീമില്‍ നിന്നൊഴിവാക്കി. താരത്തെ ഒഴിവാക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സമീപകാലത്ത് മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയില്‍ ഷെഫാലി 56 റണ്‍സ് മാത്രമാണ് നേടിയത്. ഷെഫാലി അവസാന ഏകദിന അര്‍ധ സെഞ്ചുറി 2022 ജൂലൈയിലായിരുന്നു.

യുവ ഓഫ്സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കാണ് ശ്രേയങ്കയ്ക്ക് വിനയായത്. ന്യൂസിലന്‍ഡിനെതിരെ കളിച്ച ദയാലന്‍ ഹേമലത, ഉമാ ഛേത്രി, സയാലി സത്ഗാരെ എന്നിവരും ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. 2023 ഡിസംബറില്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ച ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി. വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിന് വേണ്ടി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ലീന്‍ ദീര്‍ഘനാള്‍ പുറത്തായിരുന്നു. യുവ വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിച്ച ഘോഷും ടീമിനൊപ്പം ചേരും. 

രണ്ടാം ഇന്നിംഗ്‌സിലും വരുണിന് സെഞ്ചുറി! പവന് 13 വിക്കറ്റ്; സി കെ നായിഡുവില്‍ കേരളത്തിന് ചരിത്ര നിമിഷം

ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതുതന്നെയാണ് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴി തെളിയിച്ചതും. ബാറ്റുകൊണ്ടും തന്റെ ഓഫ് സ്പിന്നുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മിന്നുവിന് സാധിച്ചിരുന്നു. 

ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പൂനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യസിതിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, തിദാസ് സധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, സൈമ താക്കൂര്‍

സീരീസ് ഷെഡ്യൂള്‍

ഒന്നാം ഏകദിനം: ഡിസംബര്‍ 5, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബേന്‍

രണ്ടാം ഏകദിനം: ഡിസംബര്‍ 8, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബേന്‍

മൂന്നാം ഏകദിനം - ഡിസംബര്‍ 11, പെര്‍ത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios