ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നു! ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ഏകദേശ ധാരണ

പരിശീലന സെഷനില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍ എന്നവര്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.

india probable eleven for the first test against australian confirmed

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കുറിച്ച് ഏകദേശ തീരുമാനമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുണ്ടാവില്ലെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് ഗില്ലിന് വിനയായത്. രോഹിത്താവട്ടെ ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടകരുകയാണ്. രണ്ടാം ടെസ്റ്റിന് മുമ്പാായി രോഹിത് ഓസ്‌ട്രേലിയയിലെത്തും. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്. അഭിമന്യു ഈശ്വരന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിങ്ങനെ ഇന്ത്യക്ക് ഏറെ പകരക്കാരുണ്ട്.

ഇന്ന് പെര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ നിന്ന് ടോപ് ഓര്‍ഡറിനെ കുറിച്ചുള്ള ധാരണ ലഭിച്ചുകഴിഞ്ഞു. പരിശീലന സെഷനില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍ എന്നവര്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ധ്രുവ് ജുറല്‍ ഗള്ളിയില്‍ സ്ഥാനം പിടിച്ചു. ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഇതില്‍ നിന്ന മനസിലാക്കാം. മൂന്നാമായി മലയാളി താരം ദേവ്ദത്ത് പടിക്കലും ക്രീസിലെത്തും. സര്‍ഫറാസ് ഖാന്‍ ആദ്യ ടെസ്റ്റിനുണ്ടാവില്ല. പകരം ജുറല്‍ കളിക്കും. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഫോമാണ് ജുറലിന് ഗുണം ചെയ്തത്.

മിന്നു മണി ഓസ്‌ട്രേലിയക്ക് പറക്കും; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ അറിയാം

റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ജൂറല്‍ കളിക്കും. തന്റെ സമീപകാല മത്സരങ്ങളില്‍ 36, 88, 26, 1 എന്നിങ്ങനെയുള്ള സ്‌കോറാണ് ദേവ്ദത്ത് നേടിയത്. അതേസമയം, മുഹമ്മദ് ഷമിയെ ഓസ്ട്രേലിയയിലേക്ക് ഉടനെ അയക്കാന്‍ സാധ്യതയില്ല. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി കളിച്ച ഷമി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. രഞ്ജിയില്‍ ഫോം തെളിയിച്ചെങ്കിലും അദ്ദേഹം കുറച്ച് ആഭ്യന്തര മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനാണ് ടീം മാനേജ്മെന്റ് താല്‍പ്പര്യപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഷമി ബംഗാളിന് വേണ്ടി കളിക്കും. 

ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).

Latest Videos
Follow Us:
Download App:
  • android
  • ios