വിജയ് ഹസാരെ ട്രോഫിയും കേരളത്തിന് എളുപ്പമാവില്ല! സഞ്ജു നയിക്കാനെത്തുമെന്നുള്ള പ്രതീക്ഷയില്‍ ആരാധകര്‍

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്.

tough matches for kerala in vijay hazare trophy

മുംബൈ: രഞ്ജി ട്രോഫിക്ക് ഇനി താല്‍കാലിക ഇടവേളയാണ്. കേരളം ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിലേക്ക് കടക്കും. ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. പിന്നാലെ ഡിസംബര്‍ 23ന് വിജയ് ഹസാരെ ട്രോഫിയും ആരംഭിക്കും. മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കിടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആ ടീമില്‍ നേരിയ മാറ്റങ്ങളോടെയായിരിക്കും കേരളം വിജയ് ഹസാരെയ്ക്ക് ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തുന്ന സഞ്ജു സാംസണായിരിക്കും കേരളത്തെ നയിക്കുക. ഇന്ത്യ ഇനി ജനുവരിയില്‍ മാത്രമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുക. അന്ന് ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20ക്കുമായി ഇന്ത്യയിലെത്തും.

മുഷ്താഖ് അലിയില്‍ ഗ്രൂപ്പ് ഇയിലാണ് കേരളം കളിക്കുക. മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് എന്നിവര്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സര്‍വീസസ്, നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 23ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് 25ന് രാവിലെ 9 മണിക്ക് മഹാരാഷ്ട്രയേയും കേരളം നേരിടും. റുതുരാജ് ഗെയ്കവാദ് മഹാരാഷ്ട്രയെ നയിക്കാനുണ്ടാകും. മൂന്നാം മത്സരത്തില്‍ 27ന് കേരളം, നാഗാലന്‍ഡിനെ നേരിടും. രാവിലെ 9.00 മണിക്കാണ്. തുടര്‍ന്നാണ് ഗ്രൂപ്പിലെ ഗ്ലാമര്‍ പോര്. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം. ഡിസംബര്‍ ഒന്നിന് കേരളം ഗോവയേയും മൂന്ന് ആന്ധ്രയേയും നേരിടും. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ഗോവന്‍ ടീമിനെ പ്രമുഖ താരം. ആന്ധ്രാ ടീമില്‍ ശ്രീകര്‍ ഭരത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.

അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. ബറോഡ, മധ്യ പ്രദേശ്, ദില്ലി, ബംഗാള്‍, ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ഡിസംബര്‍ 23ന് കേരളം ബറോഡയെ നേരിടും. 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios