'കൊലപാതകത്തിന് കാരണമായത് ഒരു ഫോൺ കോൾ'; വിജയലക്ഷ്മി കൊലക്കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്

കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സിൽ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്.  

Vijayalakshmi Murder Case police fir jayachandran motive for murder details latest updates

കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്ഐആറിലെ കണ്ടെത്തൽ. ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണം. കരൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സിൽ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്.  

കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിന്‍റെ സമീപത്തെ പറമ്പിൽ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ജയചന്ദ്രൻ ഉപേക്ഷിച്ചു.

ശബരിമലയിൽ മോഷണം പദ്ധതിയിട്ടെത്തിയത് തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ, രണ്ട് പേർ പിടിയിൽ

ഈ ഫോൺ കണ്ടക്ടർ ഫോൺ കണ്ടെത്തി പൊലീസിന് കൈമാറിയതാണ് കേസിൽ വഴിത്തിരിവായത്. വിജയലക്ഷ്മിയും ജയചന്ദ്രനും ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നും ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സഹോദരി ഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിജയലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തുള്ളവരാണ് കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. ജയചന്ദ്രന് കൊല്ലപ്പെട്ട സ്ത്രീയുമായി ബന്ധമുള്ളതായി അറിയാമെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിയും പറഞ്ഞു. ഇവർ തമ്മിൽസാമ്പത്തിക ഇടപാടുണ്ടെന്നും സുനി കൂട്ടിച്ചേർത്തു. 

 

Latest Videos
Follow Us:
Download App:
  • android
  • ios