IPL 2022 : രണ്ട് സിക്സർ, പിന്നാലെ കട്ട ഉടക്ക്; മൈതാനത്ത് ഏറ്റുമുട്ടി പരാഗും ഹർഷലും- വീഡിയോ

ടെലിവിഷന്‍ സംപ്രേഷണത്തിനിടെ പരസ്യം വന്നതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് പൂർണമായും വ്യക്തമായില്ല

IPL 2022 Watch Riyan Parag vs Harshal Patel heated argument in RCB vs RR Match

പുനെ: ഐപിഎല്ലിൽ (IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഭേദപ്പെട്ട സ്കോർ ഉറപ്പിച്ചത് റിയാന്‍ പരാഗിന്‍റെ (Riyan Parag) തകർപ്പന്‍ അർധ സെഞ്ചുറിയായിരുന്നു. അവസാന ഓവറില്‍ ഹർഷല്‍ പട്ടേലിനെ (Harshal Patel) ഫോറിനും രണ്ട് സിക്സറിനും പറത്തിയാണ് പരാഗ് ഫിഫ്റ്റിയും രാജസ്ഥാന്‍ ഇന്നിംഗ്സും പൂർത്തിയാക്കിയത്. ഇതിന് ശേഷം പരാഗും ഹർഷലും തമ്മില്‍ മൈതാനത്ത് വച്ചുതന്നെ വാക്പോരുണ്ടായി. 

രാജസ്ഥാന്‍ ഇന്നിംഗ്സിലെ 20-ാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തിയാണ് റിയാന്‍ പരാഗ് മടങ്ങിയത്. ഹർഷലിന്‍റെ ഈ ഓവറില്‍ ആകെ 18 റണ്‍സ് പിറന്നു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ തിരിഞ്ഞുനിന്ന് പരാഗ് വാക്പോരിന് തുടക്കമിടുകയായിരുന്നു. ഹർഷലിന്‍റെ ഭാഗത്തുനിന്നും എന്തേലും പ്രകോപനമുണ്ടായോ എന്ന് വ്യക്തമല്ല. ടെലിവിഷന്‍ സംപ്രേഷണത്തിനിടെ പരസ്യം വന്നതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് പൂർണമായും വ്യക്തമായില്ല. എന്നാല്‍ ഇരുവരും തർക്കിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സഹതാരങ്ങളെത്തി ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. 

മത്സരം പരാഗിന്‍റേത്

ഐപിഎല്ലില്‍ റിയാന്‍ പരാഗ് തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 29 റണ്‍സിന്‍റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍,  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാന്‍ പരാഗാണ് കളിയിലെ താരം. 

IPL 2022 : വിമർശകരുടെ വായടപ്പിച്ച പ്രകടനം; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios